ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ മടങ്ങിയെത്തിയ മീരാ ജാസ്മിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. 21 വർഷങ്ങൾക്കു മുൻപ് ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ, മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികയായി തിളങ്ങിയ നടിയാണ്. മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രം ഉൾപ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലുമഭിനയിച്ചു കയ്യടി നേടിയ മീര ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. ഈയടുത്തിടെ സത്യൻ അന്തിക്കാട് ഒരുക്കിയ പുതിയ ജയറാം ചിത്രമായ മകളിലൂടെ ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചു വന്ന മീര ഇൻസ്റ്റാഗ്രാമിലാണ് സജീവമായി നിൽക്കുന്നത്.
തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുത്തൻ മേക് ഓവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മീര അത് വഴി പങ്കു വെക്കാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള മീരയുടെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഗ്ലാമറസ് ആയി മീര നടത്തിയ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാവുന്നത്. വെളുത്ത ടൈറ്റ് ടോപ്പും കറുത്ത പാന്റ്സും ധരിച്ച ഈ ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് മീര കാണപ്പെടുന്നത്. ശരീര ഭാരം കുറച്ച് സ്ലിമ്മായ മീര, തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ മേക്കോവർ നടത്തിയത് എന്നാണ് സൂചന. മടങ്ങി വരവ് പൂർണ്ണമായും ആസ്വദിക്കുകയാണ് മീര ജാസ്മിൻ എന്ന് അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണിച്ചു തരുന്നു. ഒരുപിടി ഗംഭീര ചിത്രങ്ങളിൽ നായികാ വേഷം ചെയ്ത് തിളങ്ങിയ ഈ നടിയുടെ കൂടുതൽ മികച്ച പ്രകടനങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.