21 വർഷങ്ങൾക്കു മുൻപ് ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നായികാ താരമാണ് മീര ജാസ്മിൻ. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികയായി തിളങ്ങിയ മീര ജാസ്മിൻ, മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രം ഉൾപ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലും വമ്പൻ പ്രകടനം നടത്തി കയ്യടി നേടിയ നായികയാണ്. മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി അറിയപ്പെടുന്ന മീര ദേശീയ അവാർഡ് ജേതാവ് കൂടിയാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇപ്പോഴിതാ സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ജയറാം ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തുകയാണ് മീര. അതിന്റെ ഭാഗമായി ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ താരം. അടുത്തിടെയാണ് തന്റെ ഇൻസ്റ്റഗ്രാം അരങ്ങേറ്റം ഒഫീഷ്യൽ ആയി തന്നെ മീര നടത്തിയത്.
തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുത്തൻ മേക് ഓവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇപ്പോൾ സ്ഥിരമായി മീര പങ്കു വെക്കുകയും അതെല്ലാം വൈറലായി മാറുകയും ചെയ്യുകയാണ്. ഇപ്പോഴിതാ ഗ്ലാമറസ് ആയി മീര നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തന്റെ മടങ്ങി വരവ് പൂർണ്ണമായും ആസ്വദിക്കുന്ന മീര, ഏറെ സന്തോഷവതിയാണെന്നാണ് മീര പങ്കു വെക്കുന്ന വീഡിയോകളും ചിത്രങ്ങളും നമ്മളോട് പറയുന്നത്. ഒരുപിടി ഗംഭീര ചിത്രങ്ങളാണ് നായികയായി മീര നമ്മുക്ക് സമ്മാനിച്ചിട്ടള്ളത്. അത്കൊണ്ട് തന്നെ വലിയ സ്വീകരണമാണ് ഈ തിരിച്ചു വരവിൽ ആരാധകർ മീര ജാസ്മിന് നൽകുന്നത് എന്ന് പറയാം.
ഫോട്ടോ കടപ്പാട്: Rahul Jhangiani
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.