മാമാങ്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് പ്രാചി തെഹ്‌ലാൻ. നിരവധി ടെലിവിഷൻ ഷോകളിൽ നിറഞ്ഞു നിന്നിരുന്ന താരം സിനിമയിലേക്ക് കടന്നു വരുകയായിരുന്നു. മൻദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ അർജാൻ ആയിരുന്നു പ്രാചി ആദ്യമായി അഭിനയിക്കുന്ന ചിത്രം. 8 വർഷത്തെ പ്രണയത്തിന് ശേഷം പ്രാചി അടുത്തിടെ വിവാഹിതയായി. ആഗസ്ത് ഏഴിനായിരുന്നു നടി പ്രാചി തെഹ്‌ലാനും ബിസിനസുകാരനായ രോഹിത് സരോഹയും തമ്മിലുള്ള വിവാഹം നടന്നത്. ഡൽഹിയിലെ ഫാം ഹൗസിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
റെഡ് ലെഹങ്കയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട പ്രാചിയുടെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. പ്രാചി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സിനിമ മേഖലയ്ക്ക് പുറമേ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് പ്രാചി. ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾ പ്രാച്ചിയെ അടുത്തറിയുന്നത്. വിവാഹത്തിന് ശേഷം താരം സിനിമയിൽ അഭിനയിക്കുമോ എന്നതാണ് ഇപ്പോൾ ചോദ്യചിന്നമായി അവശേഷിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.