[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ ആ സീനുകൾ ഒക്കെ മാറ്റി എഴുതേണ്ടി വന്നു: ജീത്തു ജോസഫ്

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് 2013ൽ ആദ്യമായി ഒന്നിച്ചപ്പോൾ ഇൻഡസ്ട്രി ഹിറ്റാണ് പിറന്നത്. സിനിമ പ്രേമികളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് ദൃശ്യം രണ്ടാം ഭാഗത്തിന്റെ അന്നൗൻസ്മെന്റ് അടുത്തിടെ ജീത്തു ജോസഫ് നടത്തുകയുണ്ടായി. ദൃശ്യം 2ന്റെ മോഷൻ പോസ്റ്ററും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കൊറോണയുടെ കടന്ന് വരവ് മൂലം ലോക്ക് ഡൗൺ സമയത്താണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ ജീത്തു ജോസഫ് ആരംഭിച്ചത്.

അടുത്തിടെ നടന്ന ഒരു ഓൺലൈൻ ഇന്റർവ്യൂയിൽ അവതാരകൻ ജീത്തു ജോസഫിനോട് ലോക്ക് ഡൗൺ സമയത്ത് ദൃശ്യം 2ന്റെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് വല്ല തടസ്സം നേരിട്ടിരുന്നോ എന്ന് ചോദിക്കുകയുണ്ടായി. ഒന്ന്, രണ്ട് സീനുകൾ മാത്രമാണ് കൊറോണയുടെ കടന്ന് വരവ് മൂലം ദൃശ്യം രണ്ടാം ഭാഗത്തിനെ ബാധിച്ചതെന്ന് സംവിധായകൻ തുറന്ന് പറയുകയുണ്ടായി. റാം സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം എഴുതാൻ ആയിരുന്നു ആദ്യം തീരുമാനിച്ചതെന്നും ലോക്ക് ഡൗൺ മൂലം ഒരുപാട് സമയം കിട്ടിയ സന്തോഷത്തിൽ എഴുതുകയായിരുന്നു എന്ന് ജീത്തു ജോസഫ്‌ സൂചിപ്പിക്കുകയുണ്ടായി. ഷൂട്ട് ചെയ്യുന്ന സമയത്ത് കൊറോണയുടെ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്ന് കരുതി ക്രൗഡ് വരുന്ന സീനുകളാണ് തിരുത്തി എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹൻലാൽ- ജീത്തു ജോസഫ്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം സിനിമയുടെ ഷൂട്ടിംഗ് പാതി വഴിയിൽ നിൽക്കുകയാണ്. തൃഷയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.