സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി . ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിലെ ഐ എം എ ഹാളിൽ വെച്ച് നടന്നു. ഗായികയായ സയനോര ഫിലിപ്പ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും അതുപോലെ പശ്‌ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ ചക്ക പാട്ടിന്റെ വീഡിയോ ഇന്ന് റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങു താര നിബിഡം ആയിരുന്നു .
നായകനായ സുരാജ് വെഞ്ഞാറമൂടിനൊപ്പം ഇന്ദ്രജിത് സുകുമാരൻ, ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, അനുമോൾ, അർച്ചന കവി, രമേശ് പിഷാരടി തുടങ്ങിയ ജനപ്രിയ താരങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഇവരെ കൂടാതെ മറ്റനേകം സെലിബ്രിറ്റികളും ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സാക്ഷി ആവാൻ ആയി എത്തിച്ചേർന്നിരുന്നു. ഈ ഓഡിയോ ലോഞ്ചിൽ നിന്നുള്ള കിടിലൻ ചിത്രങ്ങൾ ഇതാ ഇവിടെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
ചിത്രങ്ങൾ കാണാം..!
ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഫാസിൽ നാസർ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ജോസെലെറ്റ് ജോസഫ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷിബിഷ് കെ ചന്ദ്രൻ ആണ്. കുട്ടൻ പിള്ള എന്ന പോലീസ് കോൺസ്റ്റബിൾ ആയാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരുപാട് വൈകാതെ തന്നെ ഈ ചിത്രം കേരളത്തിലെ പ്രദർശന ശാലകളിൽ എത്തും എന്നാണ് സൂചന.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.