തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളും നടിപ്പിൻ നായകൻ സൂര്യയുടെ അനുജനുമായ കാർത്തി ഇന്ന് തന്റെ നാൽപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. കാർത്തി ആരാധകർ തങ്ങളുടെ താരത്തിന്റെ ജന്മദിനം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നത്. ഇപ്പോഴിതാ സൂര്യയ്ക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഞങ്ങൾ നിങ്ങളുടെ മുന്നിലെത്തിക്കുന്നത്. സൂര്യയുടെ അനുജൻ എന്ന നിലയിലാണ് കാർത്തി ആദ്യം ശ്രദ്ധ നേടിയത് എങ്കിലും വളരെ വേഗം തന്നെ ഒരു മികച്ച നടനെന്ന നിലയിൽ കാർത്തി തന്റേതായ ഒരിടം തമിഴ് സിനിമയിൽ സ്വന്തമാക്കി. ഇപ്പോൾ ഒരു താരമെന്ന നിലയിലും തമിഴ് സിനിമയുടെ മുൻനിരയിൽ കാർത്തി ഉണ്ട്.
2004 ഇൽ മണി രത്‌നം ഒരുക്കിയ ആയുധ എഴുത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്ത് കൊണ്ടാണ് കാർത്തി അരങ്ങേറ്റം കുറിച്ചത് എങ്കിലും, കാർത്തിയുടെ ആദ്യ ചിത്രമായി പരിഗണിക്കപ്പെടുന്നത്, 2007 ഇൽ അമീർ സുൽത്താൻ സംവിധാനം ചെയ്ത പരുത്തിവീരൻ ആണ്. അതിലെ മികച്ച പ്രകടനം കാർത്തിക്ക് വലിയ പ്രശംസ നേടിക്കൊടുത്തു. പിന്നീട് പിന്നീട് പയ്യ, സിറുതൈ, മദ്രാസ്, തോഴ, തീരൻ അധികാരം ഒൻഡ്രു എന്നീ ചിത്രങ്ങൾ നേടിയ വിജയത്തോടെ നടനെന്ന നിലയിലും താരമെന്ന നിലയിലും ഒരേപോലെ വളർന്ന കാർത്തി, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രം കൈദിയിലൂടെ തെന്നിന്ത്യ മുഴുവൻ കീഴടക്കുന്ന വിജയവും സ്വന്തമാക്കി. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന സുൽത്താൻ, മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ എന്നിവയാണ് കാർത്തിയുടെ പുതിയ ചിത്രങ്ങൾ. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡുകളും തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുള്ള കലാകാരൻ കൂടിയാണ് കാർത്തി.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.