അവതാരകയായും ഡിസ്‌കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് നന്ദിനി. വളരെ ചടുലമായി സംസാരിച്ച് അഭിമുഖം ചെയ്യുന്ന താരങ്ങളെ കൈയ്യിലെടുക്കാനുള്ള കഴിവും നന്ദിനിക്കുണ്ട്. ഹലോ നമസ്തേ, എങ്കിലേ എന്നോട് പറ എന്നീ പ്രോഗ്രാമുകളുടെ അവതാരകയായാണ് ഡിജെ ലേഡി എൻവി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നന്ദിനി ശ്രദ്ധ നേടിയത്. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ യോഗ സ്‌കിൽസ് വെളിപ്പെടുത്തിയുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്‌ത ഫോട്ടോഗ്രാഫറായ ജാൻ ജോസഫ് ജോർജാണ്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. യോഗ ട്രെയിനറായ ജോണി ജോസ് ആണ് തന്നെ പരിശീലിപ്പിക്കുന്നതെന്നും അദ്ദേഹമാണ് തന്റെ പ്രചോദനമെന്നും മറ്റൊരു പോസ്റ്റിലൂടെ നന്ദിനി വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ ജോക്കി ആയിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് റേഡിയോ ജോക്കിയായും പ്രവർത്തിച്ചു. ഈ കാലത്ത് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.വലിയൊരു ആരാധകവൃന്ദം തന്നെ നന്ദിനിക്കുണ്ട്. സംസാരം ആരോഗ്യത്തിന് ഹാനികരം, പ്രേമം, ജമ്‌നാപ്യാരി, ലവ് 24*7, ചിറകൊടിഞ്ഞ കിനാവുകൾ, അലമാര, മനോഹരം, മറിയം വന്നു വിളക്കൂതി, ലവകുശ, കോഴിപ്പോര് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.