സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു സിനിമ താരമാണ് നടി ഇഷ ഗുപ്ത. ഈ നടി ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന തന്റെ ചിത്രങ്ങൾക്ക് വലിയ ശ്രദ്ധയാണ് എപ്പോഴും ലഭിക്കാറുള്ളത്. വളരെ ഗ്ലാമറസ് ആയുള്ള തന്റെ ചിത്രങ്ങളാണ് ഇഷ എപ്പോഴും പങ്കു വെക്കാറുള്ളത്. അതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങളും ഇഷ നേരിട്ടിട്ടുണ്ട്. കുറച്ചു നാൾ മുൻപ് തന്റെ ടോപ് ലെസ്സ് ആയ ചിത്രങ്ങൾ ഇഷ പങ്കു വെച്ചിരുന്നു. ബാഗി ജീന്‍സ് അണിഞ്ഞ് ബാല്‍ക്കണിയില്‍ വെയില്‍ കൊള്ളുന്ന രീതിയിൽ തന്റെ ടോപ്‌ലെസ് ആയ ചിത്രം ഇഷ പങ്കു വെച്ചപ്പോൾ, നിങ്ങള്‍ക്ക് വസ്ത്രമില്ലേ, നാണമില്ലേ, വസ്ത്രം ധരിക്കൂ ഇല്ലെങ്കില്‍ ബാക്കിയുണ്ടാവില്ല എന്ന തരത്തിലുള്ള കമന്റുകളുമായി കുറേപ്പേർ രംഗത്ത് വന്നിരുന്നു. എന്നാൽ അതോടൊപ്പം തന്നെ ഇഷയെ അനുകൂലിച്ചും കുറേപ്പേർ മുന്നോട്ടു വന്നു. ബിക്കിനി ധരിച്ചൊക്കെ ഗ്ലാമറസ് ആയി ഒരുപാട് തവണ ഇഷ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്.
ഏതായാലും ഇപ്പോൾ ഒരു ഷർട്ടും അടി വസ്ത്രവും മാത്രം ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രമാണ് ഇഷ പങ്കു വെച്ചിരിക്കുന്നത്. ചിത്രം വന്നയുടൻ തന്നെ അത് സോഷ്യൽ മീഡിയയാൾ വൈറലായി മാറുകയും ചെയ്തു. നിറത്തിന്റെ പേരില്‍ നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുള്ള ആളാണ് താൻ എന്ന് ഇഷ വെളിപ്പെടുത്തിയിട്ടുണ്ട്. നിറത്തിന്റെ പേരിൽ തന്നെ പലതവണ നിരവധി നടന്‍മാര്‍ സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ള ഇഷ, മേക്കപ്പ് വളരെ ഡാര്‍ക്ക് ആണ് കുറച്ച് വെളുപ്പിക്കാന്‍ ശ്രമിക്കൂ എന്നുള്ള കമന്റുകളും തനിക്കു നേരിടേണ്ടി വന്നിട്ടുണ്ട് എന്നും തുറന്നു പറയുന്നു. 2012ല്‍ ജന്നത് 2 എന്ന ക്രൈം ത്രില്ലറിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഈ നടി ചക്രവ്യൂഹ്, രാസ് 3 ഡി, രുസ്തം, ബാദ്ശാഹോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.