അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ധന്യ അനന്യ. ചെറിയ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത് എങ്കിലും കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തിയ ധന്യയുടെ പ്രകടനം പ്രേക്ഷകപ്രശംസ നേടുകയായിരുന്നു. ഇറാനിയൻ – ഒറിയൻ സംയുക്തസംരംഭമായ ചെക്ക് പോസ്റ്റ് എന്ന ഹിന്ദി ചിത്രത്തിലും നാൽപ്പത്തിയൊന്ന് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് കടന്നുവന്ന താരം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും അഭിനയിച്ചതിനു ശേഷമാണ് ധന്യ അനന്യ എന്ന കലാകാരിയെക്കുറിച്ച് മലയാളി പ്രേക്ഷകർ കൂടുതലായി അറിയുന്നത്. ഉത്തർപ്രദേശിലെ മീരത്തിൽ ജനിച്ച ധന്യ ചെറുപ്പം മുതൽതന്നെ അഭിനയത്തോട് അതിയായ താല്പര്യം പുലർത്തി. സ്കൂൾ കാലയളവിൽ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് ധന്യ തന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിയിക്കുന്നത്. സിനിമ സ്വപ്നമായ് കണ്ട താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് മ്യൂസിക് വീഡിയോകളിലൂടെയും ഷോട്ട് ഫിലിംകളിലൂടെയും ആണ്. ഇത്തരത്തിലുള്ള ചെറിയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വലിയ സ്വപ്നമായ സിനിമയിൽ എത്തിച്ചേരുകയായിരുന്നു.
മറ്റ് താരങ്ങളെ പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ ധന്യ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ധന്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വളരെ വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകരിൽ വലിയ ആശ്ചര്യം ഉളവാക്കി. വെറൈറ്റി മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ധന്യ അല്പം ഗ്ലാമറസായി കാണപ്പെടുന്നു. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വളരെ മികച്ച പിന്തുണയാണ് ധന്യയുടെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന താരം പ്രേക്ഷകർക്ക് കൂടുതൽ സുപരിചിത ആയി മാറിയിരിക്കുന്നു. അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിൽ വലിയ വിജയമായി പ്രദർശനവിജയം തുടരുന്ന ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലും ധന്യ അനന്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: Alan Jose Photographer
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.