അഞ്ച് വർഷം മുൻപ് ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. അതിനു ശേഷം പതുക്കെ മലയാള സിനിമയുടെ നായികനിരയിലേക്കും ഈ നടിയെത്തി. എവിടെ, തണ്ണീർമത്തൻ ദിനങ്ങൾ. ആദ്യ രാത്രി, സൂപ്പർ ശരണ്യ, മൈ സാന്റാ, വാങ്ക്, അവിയൽ, മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെയും അനശ്വര രാജൻ കയ്യടി നേടി. ഈ നടിയെ കേന്ദ്രമാക്കി ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. മോഡേൺ ഗ്ലാമർ വസ്ത്രങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള അനശ്വര തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അനശ്വരയുടെ പുത്തൻ മേക്കോവർ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
https://www.instagram.com/p/CmOopIGJMjL/
ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി അനശ്വര പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഐശ്വര്യ എന്ന ഫോട്ടോഗ്രാഫറാണ്. വളരെ ബോൾഡ് ലുക്കിൽ, ഗ്ലാമറസായി എത്തിയിരിക്കുന്ന അനശ്വരക്ക് അഭിനന്ദനവുമായി ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പൻ, ഗോപിക രമേശ് തുടങ്ങി നിരവധിപ്പേരാണ് ഇൻസ്റാഗ്രാമിലൂടെ എത്തിയിരിക്കുന്നത്. സ്ത്രീ എന്നർത്ഥം വരുന്ന ഔരത് എന്ന ഹിന്ദി വാക്ക് ക്യാപ്‌ഷനായി ഇട്ട് കൊണ്ടാണ് അനശ്വര രാജൻ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെയുള്ള തന്റെ ചിത്രങ്ങളും അതിന്റെ വീഡിയോയും അനശ്വര പങ്ക് വെച്ചിട്ടുണ്ട്. അനശ്വര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രണയ വിലാസം എന്നാണ്. മലയാളത്തിൽ കൂടാതെ ഇപ്പോൾ തമിഴിലും അഭിനയിക്കുന്നുണ്ട് അനശ്വര.
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
This website uses cookies.