മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ (Association of Malayalam Movie Artists) ജനറൽ ബോഡി മീറ്റിങ് ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടക്കുകയാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നിരുന്നു. പ്രമുഖ സിനിമ നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ ചര്‍ച്ചകള്‍ ആ യോഗത്തില്‍ വെച്ചു നടന്നിരുന്നു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, നിവിൻ പോളി, ജയസൂര്യ, നവ്യ നായർ, ഇന്ദ്രജിത്, ബാലചന്ദ്രമേനോൻ, ഇന്നസെൻറ് , സായികുമാർ , മംമ്ത മോഹൻദാസ്, നീരജ് മാധവ്, അപര്‍ണ ബാലമുരളി, തുടങ്ങിയ താരങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അമ്മയുടെ നിർണായക യോഗത്തിൽ പങ്കെടുക്കാൻ മറ്റ് പ്രധാന താരങ്ങളും ഉടൻ എത്തുന്നതാണ്.
നടിയുടെ ആക്രമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാട് ഇന്നത്തെ മീറ്റിങ്ങില്‍ അംഗങ്ങളെ അറിയിക്കും. ആക്രമിക്കപ്പെട്ട നടിയും കുറ്റം ആരോപിക്കപ്പെടുന്ന നടനും അമ്മയിലെ തന്നെ അംഗങ്ങള്‍ ആയതിനാല്‍ അമ്മ ആരുടെ പക്ഷം നില്‍ക്കും എന്നത് സിനിമ ലോകത്തോടൊപ്പം പ്രേക്ഷകരും ഉറ്റു നോക്കുന്ന ഒന്നാണ്.
കൂടുതൽ ചിത്രങ്ങൾ കാണാം..
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.