കൊച്ചിയില്‍ പ്രശസ്ഥ സിനിമ താരം ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ദിലീപിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്തെങ്കിലും ദിലീപ് ഇതുവരെ കുറ്റം ചെയ്തു എന്നു സമ്മതിച്ചിട്ടില്ല. തന്നെ കള്ളകേസില്‍ കുടുക്കിയതാണ്, സത്യം കാലം തെളിയിക്കും എന്നാണ് താരം അറസ്റ്റിന് ശേഷം പ്രതികരിച്ചത്. തെറ്റ് ചെയ്യാത്തിടത്തോളം ഭയമില്ല എന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് ആത്മവിശ്വാസത്തോടെ പറഞ്ഞു. ദിലീപിന്റെ അറസ്റ്റിന് കാരണമായ നിര്‍ണ്ണായക തെളിവുകളില്‍ ഒന്ന് നിര്‍മ്മാതാവും വിതരണക്കാരനുമായ ആന്റോ ജോസഫിന്റെ ഫോണ്‍ കോള്‍ ആയിരുന്നു. 12 സെക്കന്റ് മാത്രം നീണ്ടു നിന്ന ഈ ഫോണ്‍ കോള്‍ ആണ് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ പോലീസിനെ പ്രധാനമായും സഹായിച്ചത്.
കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും : ദിലീപ്
നടി ആക്രമിക്കപ്പെട്ട രാത്രി നടന് ലാലിന്റെ വീട്ടില്‍ ആദ്യം കാണാന്‍ എത്തിയ വ്യക്തി ആന്റോ ജോസഫ് ആണ്. എംഎല്‍എ പിടി തോമസും ആ സമയം ആന്റോ ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. ആന്റോ ജോസഫ് ആണ് നടി ആക്രമിക്കപ്പെട്ട വിവരം സിനിമ മേഖലയില്‍ പ്രമുഖരെ വിളിച്ച് അറിയിച്ചത്.
ഈ കാര്യം അറിയിക്കാനായി അന്ന് രാത്രി ദിലീപിനെ ആന്റോ ജോസഫ് വിളിച്ചെങ്കിലും ദിലീപ് ഫോണ്‍ എടുത്തില്ല. പിറ്റേ ദിവസം രാവിലെ 9.30ന് ദിലീപ് തിരികെ വിളിച്ചപ്പോള്‍ ആന്റോ ജോസഫ് കാര്യം പറഞ്ഞു. എന്നാല്‍ തിരിച്ചു ഒന്നും പറയാതെ ദിലീപ് ഫോണ്‍ കട്ട് ചെയ്തു എന്നാണ് ആന്റോ ജോസഫ് പോലീസിന് നല്കിയ മൊഴി.
ഇത്രയും ഗൌരവമായ ഒരു കാര്യം അറിയുമ്പോള്‍ വെറും 12 സെക്കന്റില്‍ ഫോണ്‍ കട്ട് ചെയ്യുമോ എന്ന സംശയത്തില്‍ ആണ് പോലീസ് കേസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.