ദളപതി വിജയ് നായകനായി എത്തിയ വാരിസ് ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. വംശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിൽ രാജു ആണ്. ഒരു പക്കാ ഫാമിലി എന്റർടൈനേർ ആയി ഒരുക്കിയ ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എങ്കിലും മികച്ച ഓപ്പണിങ് നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇൻഡ്യയിൽ നിന്ന് ഈ ചിത്രം നേടിയത് 30 കോടിയോളം ആണ്. വിദേശ കളക്ഷൻ കൂടി ചേർക്കുമ്പോൾ 40 കോടിയോളം വാരിസ് ആദ്യ ദിനം നേടിയെന്നാണ് കണക്ക് കൂട്ടുന്നത്. കേരളത്തിൽ നിന്ന് നാലര കോടിയോളം ആദ്യ ദിനം നേടിയ വാരിസ്, തമിഴ്നാട് നിന്ന് 20 കോടിയോളമാണ് നേടിയെടുത്തത്.
കർണാടകയിൽ നിന്നും നാലര കോടിയോളം നേടിയ വാരിസ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 1 കോടി നേടി. അജിത് നായകനായ തുനിവും ഇന്നലെയാണ് ആഗോള റിലീസായി വന്നത്. ആഗോള കലക്ഷൻ ആയി 39 കോടിയോളം ആണ് ഈ ചിത്രം നേടിയതെന്നാണ് സൂചന. തമിഴ്നാട് നിന്ന് 21 കോടിക്കു മുകളിൽ നേടിയ തുനിവ് കർണാടകയിൽ നിന്ന് മൂന്ന് കോടി 75 ലക്ഷവും കേരളത്തിൽ നിന്ന് 1.40 കോടിയും നേടി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 2 കോടി 60 ലക്ഷത്തോളം ഗ്രോസ് നേടിയ തുനിവ് വിദേശ മാർക്കറ്റിൽ നിന്ന് 10 കോടിക്കു മുകളിൽ നേടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ രണ്ട് ചിത്രങ്ങളും കൂടി ആദ്യ ദിനം തമിഴ്നാട് നിന്നു മാത്രം നേടിയത് 41 കോടി രൂപയാണ്.
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ 'ജനനായകൻ' അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ…
This website uses cookies.