[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

ബോക്സ് ഓഫീസിൽ സൂപ്പർസ്റ്റാറിന്റെ വിളയാട്ടം;ചാരമാണെന്നു കരുതി ചികയാൻ നിൽക്കണ്ട, കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും

മലയാളത്തിന്റെ സ്വന്തം ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഒരു മാസ്സ് തിരിച്ചു വരവിനാണ് ഇപ്പോൾ ജോഷി ഒരുക്കിയ പാപ്പൻ എന്ന ചിത്രം വഴിയൊരുക്കിയത്. ജൂലൈ 29 ന് റിലീസ് ചെയ്ത ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രം ഇതിനോടകം 20 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു. തീയേറ്റർ ഷെയറിൽ നിന്ന് തന്നെ മുടക്കു മുതൽ തിരിച്ചു പിടിച്ച ഈ ചിത്രം നിർമ്മാതാക്കൾക്ക് വലിയ ലാഭമാണ് നേടിക്കൊടുക്കുന്നത്. കാലങ്ങൾക്കു ശേഷമാണു ഒരു സുരേഷ് ഗോപി ചിത്രം ഇത്ര വലിയ ബോക്സ് ഓഫീസ് പ്രകടനം നടത്തുന്ന കാഴ്ച കാണാൻ സാധിക്കുന്നത്. താനിന്നും മലയാള സിനിമാ പ്രേമികളുടെ മനസ്സിലെ സൂപ്പർ താരമായി തന്നെയാണ് നിൽക്കുന്നതെന്നു പാപ്പന്റെ വിജയത്തോടെ സുരേഷ് ഗോപി നമ്മുക്ക് കാണിച്ചു തരികയാണ്. കൂടെ വന്ന ചിത്രങ്ങളെല്ലാം കിതക്കുമ്പോഴും പാപ്പൻ ആഗോള തലത്തിൽ ഏകദേശം അറുനൂറോളം സ്‌ക്രീനുകളിലാണ് നിറഞ്ഞു കളിക്കുന്നത്.

കേരളത്തിന് പുറമെ ഗൾഫ് മാർക്കറ്റിലും മികച്ച സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിച്ച ഈ മാസ്സ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ആർ ജെ ഷാനാണ്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി സുരേഷ് ഗോപി ഗംഭീര പ്രകടനം കാഴ്ച വെച്ച പാപ്പനിൽ പോലീസ് വേഷത്തിലെത്തിയ നീത പിള്ളൈ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, ഷമ്മി തിലകൻ എന്നിവരും കയ്യടി നേടുന്നുണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.