മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര് താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്ഖര് സല്മാന്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്ഖര് ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന് കലക്ഷനാണ്.
3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില് നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില് ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്ഖറിന്റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന് ആണിത്.
ഷെയ്ത്താന്, വാസിര് തുടങ്ങിയ സൂപ്പര് ഹിറ്റ് ബോളിവുഡ് ചിത്രങ്ങള് ഒരുക്കിയ ബിജോയ് നമ്പ്യാര് ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. ബിജോയ് നമ്പ്യാര് ഒരുക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് സോളോ.
സമ്മിശ്ര പ്രതികരണമാണ് സോളോയ്ക്ക് ലഭിക്കുന്നതെങ്കിലും ദുല്ഖറിന്റെ താരമൂല്യം കാരണം തിയേറ്ററുകളില് തിരക്ക് അനുഭവപ്പെടുന്നുണ്ട്.
നാല് ചെറുചിത്രങ്ങള് ചേര്ത്ത ഒരു ആന്തോളജി ചിത്രമാണ് സോളോ. നാല് ചിത്രങ്ങളിലും ദുല്ഖര് തന്നെ നായകനായി എത്തുന്നു.
നേഹ ശര്മ, ശ്രുതി ഹരിഹരന്, ധന്സിക, സൌബിന് ഷാഹിര്, മനോജ് കെ ജയന്, രഞ്ജി പണിക്കര് തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.