തമിഴിലെ യുവ താരങ്ങളിലൊരാളായ ശിവകാർത്തികേയൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഡോൺ. സിബി ചക്രവർത്തി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുത്തത്. കോമഡി, റൊമാൻസ്, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങളെന്നിവ കൃത്യമായ അളവിൽ ചേർത്തൊരുക്കിയ ഈ ചിത്രം യുവ പ്രേക്ഷകരെ വലിയ രീതിയിലാണ് ആകർഷിച്ചത്. ഒരു ക്യാമ്പസ് ഫൺ ഫിലിമെന്ന നിലയിൽ വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഇതിന്റെ കളക്ഷൻ റിപ്പോർട്ടും ഔദ്യോഗികമായി പുറത്ത് വന്നിരിക്കുകയാണ്. ആഗോള മാർക്കറ്റിൽ നിന്ന് നൂറു കോടി രൂപയാണ് ഈ ചിത്രം നേടിയ കളക്ഷനെന്ന് നിർമ്മാതാക്കൾ പുറത്തു വിട്ടു.
നൂറു കോടി ക്ലബിലും കൂടി ഇടം പിടിച്ചതോടെ തമിഴിലെ പുതുതലമുറയിലെ ഏറ്റവും താരമൂല്യമുള്ള നായകനായി ശിവകാർത്തികേയൻ മാറിയിരിക്കുകയാണ്. പ്രിയങ്ക മോഹൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. ചക്രവർത്തി എന്ന നായക കഥാപാത്രമായി ശിവകാർത്തികേയൻ, പ്രൊഫസർ ഭൂമിനാഥനായി എസ് ജെ സൂര്യ. ചക്രവർത്തിയുടെ അച്ഛൻ കഥാപാത്രമായി സമുദ്രക്കനി എന്നിവർ കാഴ്ച്ചവെച്ച പ്രകടനത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂരി, കാളി വെങ്കട്, ബാല ശരവണൻ രാധ രവി, മുനിഷ്‌കാന്ത്, സിവാങ്കി, മനോബാല എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗതം നൽകിയ ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.