ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പത്താൻ 1000 കോടി ക്ലബ്ബിൽ. ഇന്നാണ് ആഗോള ഗ്രോസ്സായി 1000 കോടി എന്ന നേട്ടത്തിലേക്ക് പത്താൻ എത്തിച്ചേർന്നത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ബോളിവുഡ് ചിത്രമാണ് പത്താൻ. 2000+ കോടി ഗ്രോസ് ആഗോള തലത്തിൽ നേടിയ ആമിർ ഖാൻ ചിത്രം ദങ്കൽ ആണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ഇന്ത്യൻ ചിത്രം. അതിന് ശേഷം ഈ നേട്ടം കൈവരിച്ചത് 1800+ കോടി നേടിയ ബാഹുബലി 2, 1200+ കോടി നേടിയ കെജിഎഫ് 2, 1100+ കോടി നേടിയ ആർആർആർ എന്നീ സൗത്ത് ഇന്ത്യൻ ചിത്രങ്ങളാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത പത്താന്റെ എല്ലാ ഭാഷയിലെയും ഗ്രോസ് കൂട്ടിയാണ് ഇന്നത്തോടെ 1000 കോടി ഗ്രോസ് കടന്നത്.
ഇന്ത്യയിൽ നിന്ന് 625 കോടിയോളം നേടിയ ഈ ചിത്രം, വിദേശത്ത് നിന്നും 375 കോടിയോളവും നേടി. ഇന്ത്യയിൽ നിന്നും ആദ്യമായി നെറ്റ് ഗ്രോസ് 500 കോടി നേടുന്ന ഹിന്ദി ചിത്രം കൂടിയാണ് പത്താൻ. ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനാണ് പത്താൻ റിലീസ് ചെയ്തത്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിലൂടെ ബോളിവുഡിലെ സ്പൈ യൂണിവേഴ്‌സ് ആരംഭിച്ചിരിക്കുകയാണ്, ഇതിന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ്. ദീപിക പദുക്കോൺ നായികാ വേഷം ചെയ്ത ഈ ചിത്രത്തിലെ വില്ലനായി എത്തിയത് സൂപ്പർ താരം ജോൺ എബ്രഹാമാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.