നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കിയ വീരസിംഹ റെഡ്ഢി സംക്രാന്തി റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദ്യ ദിനം മുതൽ ആരാധകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ഈ മാസ്സ് മസാല എന്റെർറ്റൈനെർ ചിത്രം വമ്പൻ ഓപ്പണിങ് ആണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ആന്ധ്രപ്രദേശ്- തെലുങ്കാന മാർക്കറ്റിൽ നിന്നും ബാലയ്യയുടെ കരിയർ ബെസ്റ്റ് ഓപ്പണിങ് ഷെയർ നേടിയ ഈ ചിത്രം ആഗോള കളക്ഷനിലും ബാലയ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ആദ്യദിന ഗ്രോസ് ആണ് നേടിയത്. 54 കോടി രൂപയാണ് ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. തന്റെ കഴിഞ്ഞ റിലീസായ അഖണ്ഡയിലൂടെ കരിയറിലെ ആദ്യത്തെ നൂറ് കോടി ഗ്രോസ് നേടിയ ചിത്രം കരസ്ഥമാക്കിയ ബാലയ്യ, വീരസിംഹ റെഡ്‌ഡിയിലൂടെ ആ നേട്ടം ആവർത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് തെലുങ്ക് സിനിമാ ലോകവും ബാലയ്യ ആരാധകരും.
തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച വീരസിംഹ റെഡ്ഡിയുടെ ഹൈലൈറ്റ്, ബാലയ്യയുടെ ഗംഭീര ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമാണ്. ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ്, ലാൽ എന്നിവരും വേഷമിട്ടിട്ടുണ്ട്. എസ് തമൻ സംഗീത സംവിധാനം നിർവഹിച്ച ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. ഋഷി പഞ്ചാബി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നവീൻ നൂലിയും ഇതിന് സംഘട്ടനം ഒരുക്കിയത് വെങ്കട്, റാം- ലക്ഷ്മൺ എന്നിവർ ചേർന്നുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.