[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

തിരിച്ചു വരവിലും ബോക്സ് ഓഫിസ് റെക്കോർഡ് സൃഷ്ടിച്ച് ആട് തോമ; സ്ഫടികം കളക്ഷൻ റിപ്പോർട്ട് പുറത്ത്

28 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്തപ്പോഴും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് മോഹൻലാൽ നായകനായ സ്ഫടികം. 1995 ഇൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ വിജയമായ ഈ മോഹൻലാൽ- ഭദ്രൻ ചിത്രം 28 വർഷങ്ങൾക്ക് ശേഷം 4 കെ അറ്റ്മോസിൽ റീമാസ്റ്റർ ചെയ്താണ് എത്തിയത്. ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്‌ത ഈ ചിത്രം ഇപ്പോൾ സൂപ്പർ വിജയമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരടക്കം വീണ്ടും ഈ ചിത്രം കാണാൻ തീയേറ്ററുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഏകദേശം ഒരു കോടി 70 ലക്ഷം രൂപ മുതൽ മുടക്കിൽ റീമാസ്റ്റർ ചെയ്ത് റിലീസ് ചെയ്‌ത സ്ഫടികം ഇന്നലെയോടെ 4 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിക്കഴിഞ്ഞു. കേരളത്തിലും, കേരളത്തിന് പുറത്തും വിദേശത്തും മികച്ച കളക്ഷനാണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. തീയേറ്റർ ഷെയറിൽ നിന്ന് മാത്രം മുടക്ക് മുതൽ തിരിച്ചു പിടിച്ച ഈ ചിത്രം മറ്റു ബിസിനസ്സ് കൂടി ചേർത്ത് വമ്പൻ ലാഭമാണ് നേടിയത്.

2023 ഇൽ യുകെ- അയർലൻഡ് മാർക്കറ്റിൽ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രമായും സ്ഫടികം മാറി. 18 ലക്ഷം രൂപയാണ് ഓപ്പണിങ് വീക്കെൻഡിൽ നിന്ന് ഈ ചിത്രം അവിടെ നേടിയത്. രോമാഞ്ചം, തങ്കം, മാളികപ്പുറം എന്നീ ചിത്രങ്ങളുടെ റെക്കോർഡ് ആണ് സ്ഫടികം മറികടന്നത്. കേരളത്തിൽ ഇപ്പോൾ ഷോകളും സ്‌ക്രീനുകളും വർധിപ്പിക്കുന്ന ഈ ചിത്രം ആദ്യം നാല്‌ ദിവസത്തേക്ക് മാത്രമാണ് റിലീസ് ചെയ്തത് എങ്കിലും, പ്രേക്ഷകരുടെ അഭൂതപൂർവമായ പിന്തുണ മൂലം ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. വമ്പൻ ദൃശ്യ- ശബ്ദ മികവിൽ എത്തിയ ഈ ക്ലാസിക് ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഭദ്രൻ രചിച്ചു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് ആർ മോഹൻ ആണ്.

webdesk

Recent Posts

ആട് 3 ഒരുങ്ങുന്നത് മെഗാ ബജറ്റ് ചിത്രമായി

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…

23 hours ago

വേറിട്ട കോമഡി ട്രാക്കുമായി അമ്പരപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്; എക്സ്ട്രാ ഡീസന്റ് സൂപ്പർ വിജയത്തിലേക്ക്

ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…

23 hours ago

അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…

2 days ago

എക്സ്ട്രാ കോമഡി, എക്സ്ട്രാ പെർഫോമൻസ്; സുരാജ് വെഞ്ഞാറമൂട് ചിത്രം എക്സ്ട്രാ ഡീസന്റ് റിവ്യൂ വായിക്കാം

തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…

2 days ago

ചിരിയുടെ ആഘോഷവുമായി എക്സ്ട്രാ ഡീസന്റ് ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…

2 days ago

വമ്പൻ റിലീസായി ഉണ്ണി മുകുന്ദന്റെ മാർക്കോ ഇന്ന് മുതൽ; ആക്ഷൻ പൂരമൊരുങ്ങുന്ന തീയ്യേറ്ററുകളുടെ ലിസ്റ്റ് പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…

2 days ago

This website uses cookies.