[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ലാഭം നേടിയ ചിത്രം; മേപ്പടിയാൻ കളക്ഷൻ റിപ്പോർട്ട് ഇതാ..!

മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിയിരിക്കുകയാണ് ഈ വർഷം റിലീസ് ചെയ്ത മേപ്പടിയാൻ എന്ന ചിത്രം. നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരഭമായ യുഎംഎഫിന്റെ ആദ്യ ചിത്രം കൂടിയാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ കഥാപാത്രമായി കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ റിപ്പോർട്ട്, ടോട്ടൽ ബിസിനസ്സ് കണക്കുകൾ എന്നിവ പുറത്തു വന്നിരിക്കുകയാണ്. വമ്പൻ ലാഭമാണ് ഈ ചിത്രം ഒരു നിർമ്മാതാവ് എന്ന നിലയിൽ ഉണ്ണി മുകുന്ദന് നേടിക്കൊടുത്തത്.

കേരളത്തിൽ നിന്ന് അഞ്ചുകോടി പത്തുലക്ഷം രൂപ ഗ്രോസ് നേടിയ ഈ ചിത്രം ഗൾഫിൽ നിന്നും നേടിയത് ഒരു കോടി അറുപത്തിയഞ്ച് ലക്ഷമാണ്. അങ്ങനെ കേരളവും ഗൾഫും ചേർത്ത് മേപ്പടിയാൻ നേടിയത് ആറു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ്. ഈ ചിത്രം ആകെ നടത്തിയ ബിസിനസ് ഇങ്ങനെ, കേരളാ തീയേറ്റർ ഷെയർ രണ്ടു കോടി നാൽപ്പതു ലക്ഷം, ഗൾഫ് റൈറ്റ്സ് അമ്പതു ലക്ഷം, സാറ്റലൈറ്റ് റൈറ്റ്സ് രണ്ടര കോടി, ഒറ്റിറ്റി റൈറ്റ്സ് ഒന്നര കോടി, ഓഡിയോ റൈറ്റ്സ് പന്ത്രണ്ടു ലക്ഷം, നാലു ഭാഷകളിലേക്കുള്ള ഡബ്ബിങ് / റീമേക് റൈറ്റ്സ് രണ്ടു കോടി. അങ്ങനെ ആകെ മൊത്തം ഒൻപതു കോടി രണ്ടു ലക്ഷം രൂപയുടെ നേട്ടമാണ് ഈ ചിത്രം ഉണ്ടാക്കിയത്. അഞ്ചു കോടി അമ്പതു ലക്ഷം രൂപയാണ് പ്രിന്റും പബ്ലിസിറ്റിയുമടക്കം ഈ ചിത്രത്തിന് വേണ്ടി ചിലവാക്കിയ തുക. അത്കൊണ്ട് തന്നെ മൂന്നര കോടി രൂപയുടെ ലാഭം ആണ് ഈ ചിത്രം നിർമ്മാതാവിന് നേടിക്കൊടുത്തത്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

1 week ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

1 month ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.