പ്രേക്ഷകരും മേഗാസ്റ്റാർ ആരാധകരും ഒരുപോലെ കാത്തിരുന്ന റോഷാക്ക് ചിത്രത്തിന്റ ആദ്യ ദിന കളക്ഷൻ പുറത്ത്. ഇന്നലെ പ്രദേശനത്തിന് എത്തിയ റോഷക്ക് ആദ്യ ദിനം 5.5 കോടി രൂപയാണ് ആഗോള തലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3 മുതൽ 4 കോടി രൂപ വരെ നേടി എന്നാണ് പല ട്രെയിഡ് അനലിസ്റ്റകളും പങ്ക് വെയ്ക്കുന്നത്. പ്രേഷക പിൻതുണയിലും നീരുപക പ്രശംസയിലും മുന്നിട്ട് നിൽക്കുന്ന റോഷാക്ക് വരും ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുത്തുന്നത്.
കഥ പശ്ചാത്തലത്തിലുo അവതരണ മികവിലും ഒട്ടേറെ പുതുമകൾ സ്യഷ്ടിക്കുന്ന റോഷാക്ക് സംവിധാനം ചെയ്യതിരിക്കുന്നത് കെട്ടിയോളാണ് എന്റെ മാലാഖ ഒരുക്കിയ നിസാം ബഷീറാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആദ്യ റീലീസ് കൂടിയാണ് റോഷാക്ക്. കേന്ദ്രകഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ ഷറഫുദിൻ, ഗ്രേസ് ആന്റണി, ജഗദീഷ്, ബിന്ദുപണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവർ മറ്റു കഥപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അഡ്വെഞ്ചർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്ന ചിത്രങ്ങളിലുടെ ശ്രദ്ധേയനായ സമീർ അബ്ദുള്ളാണ്. നിമിഷ് രവി ക്യാമറ ചെയ്‌തിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.