[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

എല്ലാ കളികളും കഴിയുമ്പോ ആ നടുവിരൽ; വരാലിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു

വിധി എന്ന ചിത്രത്തിന് ശേഷം അനുപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാൽ. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലർ ചടുലമായ സംഭാഷണങ്ങൾ കോണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ്, ടോവിനോ തോമസ്, ജയസൂര്യ, ഉണ്ണി മുകന്ദൻ തുടങ്ങിയവരുടെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്.

ഡേവിഡ് ജോൺ മേടയിൽ എന്ന ധനികനായ ഗുണ്ട ആയിട്ടാണ് അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് അനൂപ് മേനോൻ പറയുന്നത്. ഒപ്പം, ട്വന്റി – 20 ക്ക് ശേഷം 50 ലേറെ താരങ്ങൾ അണിനിരക്കന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്‌. റേസ്, റീലിജിയൻ, റീട്രിബ്യൂഷൻ എന്ന ടാഗ്‌ലൈനോടെയാണ് വരാൽ എത്തുന്നത്. കേരള കക്ഷി രാഷ്ട്രീയം പ്രമേയം അകുന്നതിനോടോപ്പം കാലിക പ്രസക്തിയുള്ള പല വിഷയങ്ങളെ പറ്റി ചിത്രം സംസാരിക്കുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

അനൂപ് മേനോന് പുറമേ പ്രകാശ് രാജ്, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, സണ്ണി വെയ്ൽ, സെന്തിൽ കൃഷ്ണ , പ്രിയങ്ക നായർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. കേന്ദ്ര കഥാപാത്രം ചെയ്യുന്നതിന് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ടൈം ആഡ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. രവിചന്ദ്രനാണ് ഛായഗ്രഹണം നിർവഹിക്കുന്നത്, അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ചിത്രം ഈ മാസം 14 ന് തിയ്യറ്ററുകളിലെത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.