40 കോടി നേടി മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് മെഗാ വിജയം നേടി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആഗോള ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. റിലീസ് ചെയ്ത് ആദ്യ 6 ദിവസം കഴിയുമ്പോൾ ഏകദേശം 40 കോടിയോളമാണ് ഈ ചിത്രം ആഗോള തലത്തിൽ നേടിയതെന്ന് ആദ്യ കണക്കുകൾ പറയുന്നു. കൃത്യമായ കണക്കുകൾ പുറത്തു വരുമ്പോൾ ഈ ചിത്രം ചിലപ്പോൾ ആദ്യ ആഴ്ചയിൽ തന്നെ 40 കോടിക്ക് മുകളിൽ പോയേക്കാം എന്നും ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് പിന്നിലായി മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വീക്കെൻഡ് കളക്ഷൻ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതിയും കണ്ണൂർ സ്‌ക്വാഡ് സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 21 കോടിയോളം നേടിയ ഈ ചിത്രം വിദേശത്തു നിന്ന് ഇതിനോടകം നേടിയത് 19 കോടിയോളമാണെന്നും ആദ്യ കണക്കുകൾ പറയുന്നു. രോമാഞ്ചം, 2018 , ആർഡിഎക്സ് എന്നിവക്ക് ശേഷം ഈ വർഷം ആഗോള ഗ്രോസ് 50 കോടി പിന്നിടുന്ന നാലാമത്തെ മലയാള ചിത്രമായി കണ്ണൂർ സ്‌ക്വാഡ് മാറുമെന്നുറപ്പായിക്കഴിഞ്ഞു. റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രം കേരളാ പൊലീസിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ചിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് അവരുടെ ഏറ്റവും വലിയ പ്രൊജക്റ്റ് കൂടിയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ കണ്ണൂർ സ്‌ക്വാഡിൽ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, വിജയരാഘവൻ, കിഷോർ, അർജുൻ രാധാകൃഷ്ണൻ, ധ്രുവൻ, ദീപക് പറമ്പൊൾ, ശ്രീകുമാർ, ശരത് സഭ, സജിൻ ചെറുക്കയിൽ അതിഥി വേഷത്തിൽ സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരും വേഷമിട്ടിരിക്കുന്നു
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.