മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മധുര രാജ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ആദ്യ നാലു ദിവസത്തെ വേൾഡ് വൈഡ് ഗ്രോസ് അണിയറ പ്രവർത്തകർ ഇന്ന് വൈകുന്നേരം പുറത്തു വിട്ടു. നാല് ദിവസം കൊണ്ട് ഈ ചിത്രം 32 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ ആയി നേടി എന്നാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്ന കളക്ഷൻ റിപ്പോർട്ട് പറയുന്നത്. ഓരോ ഏരിയ തിരിച്ചുള്ള കളക്ഷൻ ബ്രേക്ക് അപ്പ് പുറത്തു വിട്ടിട്ടില്ല എങ്കിലും കേരളം തന്നെയാണ് മധുര രാജക്കു ഏറ്റവും കൂടുതൽ കളക്ഷൻ വന്ന മാർക്കറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഏതായാലും മമ്മൂട്ടിയുടെ ഏറ്റവും വലിയ വേൾഡ് വൈഡ് ഗ്രോസ്സർ ആവാനുള്ള കുതിപ്പിൽ ആണ് മധുര രാജ. അബ്രഹാമിന്റെ സന്തതികൾ ആണ് മമ്മൂട്ടിയുടെ ഇതുവരെയുമുള്ള ഏറ്റവും വലിയ വേൾഡ് വൈഡ് ഗ്രോസ് നേടിയ ചിത്രം. കഴിഞ്ഞ വർഷം ആണ് അബ്രഹാമിന്റെ സന്തതികൾ റിലീസ് ചെയ്തത്.
ഒൻപതു വർഷം മുൻപ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ പോക്കിരി രാജ എന്ന ചിത്രത്തിലെ രാജ കഥാപാത്രത്തെ ഒന്ന് കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്ന ചിത്രമാണ് മധുര രാജ. തമിഴ് നടൻ ജയ്, ജഗപതി ബാബു, അനുശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നെൽസൺ ഐപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയം നേടിയ മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ വൈശാഖിനു വേണ്ടി വീണ്ടും തിരക്കഥ രചിച്ച ചിത്രമാണ് ഇത്. ഒരു പക്കാ മാസ്സ് മസാല ആക്ഷൻ എന്റെർറ്റൈനെർ എന്ന നിലയിൽ മമ്മൂട്ടി ആരാധകരെ രസിപ്പിച്ച ചിത്രമാണ് മധുര രാജ എന്ന് പറയാം.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.