ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച മെഗാ സ്റ്റാർ നായകനായ മധുര രാജ 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇന്നാണ് ഈ വിവരം പുറത്തു വിട്ടത്. 10 ദിവസം കൊണ്ട് ഈ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു എന്നു നേരത്ത തന്നെ അവർ അറിയിച്ചിരുന്നു. ഇപ്പോഴാണ് ചിത്രം 100 കോടി ക്ലബ്ബിൽ എത്തി എന്ന വിവരം അവർ ഒഫീഷ്യൽ ആയി പറയുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആണ് മധുര രാജ.
പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രം ഒരുക്കി ഇൻഡസ്ട്രി ഹിറ്റ് നേടിയ ശേഷം വൈശാഖ് സംവിധാനം ചെയ്ത മധുര രാജ നിർമ്മിച്ചത് നെൽസൺ ഐപ്പ് ആണ്. ഉദയ കൃഷ്ണ തിരക്കഥ രചിച ഈ മാസ്സ് മസാല എന്റർടൈന്മെന്റ് മൂവി മമ്മൂട്ടി ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച മധുര രാജക്കു ഈണം പകർന്നത് ഗോപി സുന്ദറും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവരും ആണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.