ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനവുമായി മെഗാ സ്റ്റാർ നായകനായ മധുര രാജ മുന്നേറുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ ആണ് നേടുന്നത്. ആദ്യ 10 ദിവസം കൊണ്ട് ഈ ചിത്രം 58 കോടി രൂപ ആഗോള കളക്ഷൻ ആയി നേടി എന്നു ആണ് ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഈ ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തിയത് ആരാധകർക്ക് ആവേശമാകുന്നു. പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം ഒരുക്കി ഇൻഡസ്ട്രി ഹിറ്റ് നേടിയ ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് എന്ന നിർമ്മാതാവ് ആണ്.
പുലി മുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെ തിരക്കഥ രചിച്ച മധുര രാജ ഒരു മാസ്സ് മസാല എന്റർടൈന്മെന്റ് മൂവി ആയാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച മധുര രാജക്കു ഈണം പകർന്നത് ഗോപി സുന്ദറും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവരും ദൃശ്യങ്ങൾ നൽകിയത് ഷാജി കുമാറും ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.