റോക്കിങ് സ്റ്റാർ യാഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് 2 ബോക്സ് ഓഫീസിൽ തീ പടർത്തി മുന്നേറുകയാണ്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും മാത്രം കെ ജി എഫ് 2 ആദ്യ ദിനം നേടിയത് 134 കോടിക്ക് മുകളിൽ ആണ്. വിദേശത്തു നിന്നും മുപ്പതു കോടിയോളം നേടിയ ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ 160 കോടിക്ക് മുകളിൽ ആണ്. ആദ്യ ദിനം ഇരുന്നൂറു കോടിക്ക് മുകളിൽ നേടിയ രാജമൗലി ചിത്രം ആർ ആർ ആർ ആണ് ഈ ലിസ്റ്റിൽ മുന്നിൽ. 223 കോടിയാണ് ആർ ആർ ആർ ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ. 218 കോടി ആദ്യ ദിനം നേടിയ ബാഹുബലി രണ്ടാം ഭാഗവും ഈ ലിസ്റ്റിൽ കെ ജി എഫ് 2 നു മുന്നിൽ ഉണ്ട്.
കേരളത്തിൽ നിന്ന് ഏഴു കോടിക്ക് മുകളിൽ ആണ് ഈ ചിത്രം ആദ്യ ദിവസം നേടിയത്. കർണാടകയിൽ ഈ ചിത്രം ആദ്യ ദിനം പുത്തൻ റെക്കോർഡുകൾ ആണ് ഉണ്ടാക്കിയത്. നായകനായ യാഷിനൊപ്പം വില്ലൻ വേഷം ചെയ്ത സഞ്ജയ് ദത്, രവീണ ടണ്ഠൻ എന്നിവരും വലിയ അഭിനന്ദനം ഏറ്റു വാങ്ങുന്നുണ്ട്. അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് നടൻ പൃഥ്വിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ ബാനർ ആണ്. ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്‌റൂർ, എഡിറ്റ് ചെയ്തത് ഉജ്ജ്വൽ കുൽക്കർണി, കാമറ ചലിപ്പിച്ചത് ഭുവൻ ഗൗഡ എന്നിവരാണ്. നൂറു കോടി രൂപ മുതൽ മുടക്കി ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ ആണ് കെ ജി എഫ് 2 നിർമ്മിച്ചിരിക്കുന്നത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.