യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ കടുവ ഇന്നലെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസ് ഒരുക്കിയ ഈ ലോക്കൽ അടി പടം വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ആക്ഷനും പാട്ടുകളും വൈകാരിക മുഹൂർത്തങ്ങളും എല്ലാം നിറഞ്ഞ ഒരു പക്കാ എന്റെർറ്റൈനെർ ആയൊരുക്കിയ ഈ ചിത്രം രചിച്ചത് ജിനു അബ്രഹാമും ഇത് നിർമ്മിച്ചത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവരുമാണ്. വമ്പൻ ബോക്സ് ഓഫിസ് ഓപ്പണിങ് ആണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ 1300 മുകളിൽ ഷോകളാണ് കടുവ കളിച്ചത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മൂന്നര കോടി രൂപയ്ക്കു മുകളിലാണ് കടുവ ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയ കളക്ഷൻ.
മൂന്ന് കോടി എൺപതു ലക്ഷത്തോളം രൂപയാണ് ഈ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകളും ബോക്സ് ഓഫിസ് ട്രാക്കിംഗ് ഫോറങ്ങളും വിലയിരുത്തുന്നുണ്ട്. ഗൾഫിൽ നിന്ന് ഫിഗർ ലഭിച്ചാൽ മാത്രമേ ചിത്രത്തിന്റെ ആദ്യ ദിന ആഗോള കളക്ഷൻ എത്രയെന്നറിയാൻ സാധിക്കു. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് ആണ് ഈ ചിത്രം കേരളത്തിൽ നേടിയിരിക്കുന്നത്. കടുവക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ജോസഫ് ചാണ്ടി എന്ന വില്ലൻ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്. സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.