പ്രശസ്ത സംവിധായകൻ എം പദ്മകുമാർ സംവിധാനം നിർവഹിച്ച മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്നലെയാണ് വേൾഡ് വൈഡ് റിലീസ് ആയി എത്തിയത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നും കൂടി ആയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ഇപ്പോൾ എങ്ങും ഹൗസ്ഫുൾ ഷോയുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത് എന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ആദ്യ ദിനം 23 കോടി രൂപയാണ് മാമാങ്കം നേടിയ വേൾഡ് വൈഡ് കളക്ഷൻ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മോഹൻലാൽ ചിത്രമായ ഒടിയൻ ആദ്യ ദിനം നേടിയ 18 കോടിയുടെ റെക്കോർഡ് ആണ് മാമാങ്കം ഇതുപ്രകാരം മറികടന്നിരിക്കുന്നതു.
പ്രശസ്ത യുവ താരം ഉണ്ണി മുകുന്ദനും മാസ്റ്റർ അച്യുതൻ എന്ന ബാല താരവും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്. ഇവർക്കൊപ്പം ബോളിവുഡ് നടി പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ, മണികണ്ഠൻ ആചാരി എന്നിവരും മികച്ച പ്രകടനവുമായി മാമാങ്കത്തിൽ നിറഞ്ഞു നിൽക്കുന്നു. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ നൽകിയത് മനോജ് പിള്ള ആണ്. തമിഴ്, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.