സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ അണ്ണാതെ എന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമ, ദീപാവലി റിലീസ് ആയി ഈ നവംബർ പത്തിനാണ് പുറത്തു വന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത് എങ്കിലും ആദ്യ ദിനങ്ങളിൽ വമ്പൻ കളക്ഷൻ ആണ് ഈ ചിത്രം നേടുന്നത്. കേരളത്തിൽ ആദ്യ ദിനം മികച്ച കളക്ഷൻ നേടിയെങ്കിലും തുടർന്ന് അത് നിലനിർത്താൻ ചിത്രത്തിന് സാധിച്ചിട്ടില്ല. പക്ഷെ തമിഴ് നാട്ടിൽ ഇപ്പോഴും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്. മാത്രമല്ല ആഗോള തലത്തിലും മികച്ച കളക്ഷൻ നേടാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ടു ദിവസം കൊണ്ടാണ് ഈ ചിത്രം നൂറു കോടിയിലധികം രൂപ തീയേറ്റർ കളക്ഷൻ നേടിയെടുത്തത്. എഴുപതു കോടിക്ക് മുകളിൽ ആദ്യ ദിനം ഗ്രോസ് നേടിയ ഈ ചിത്രം രണ്ടാം ദിനം നേടിയത് നാല്പത്തിരണ്ടു കോടിക്ക് മുകളിൽ ആണെന്നാണ് സൂചന.
അജിത് നായകനായ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വീരം, വേതാളം, വിശ്വാസം എന്നിവ ഒരുക്കിയ സംവിധായകൻ ശിവ ഒരുക്കിയ ഈ ചിത്രം സണ് പിക്ചേഴ്‌സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഡി ഇമ്മൻ ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഗാനങ്ങളും അണ്ണാത്തെയുടെ ഹൈലൈറ്റ് ആണ്. രജനികാന്തിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ, പ്രകാശ് രാജ്, സൂരി, ജഗപതി ബാബു, സതീഷ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. കോമഡിയും ആക്ഷനും തീപ്പൊരി ഡയലോഗുകളും പ്രണയവും പ്രതികാരവും വൈകാരിക നിമിഷങ്ങളും എല്ലാം കൃത്യമായി കോർത്തിണക്കിയ ഒരു എന്റെർറ്റൈനെർ ആയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.