കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയിരുന്നു. ഈ വർഷം ഇതുവരെ ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ് ലഭിച്ച ഏക മലയാള ചിത്രവും ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രം ഇപ്പോൾ നാൽപ്പതു കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നതു. ഇപ്പോഴിതാ അഞ്ചാം പാതിരായുടെ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർപുറത്തു വന്നിരിക്കുകയാണ്.
പതിനെട്ടു ദിവസം കൊണ്ട് ഈ ചിത്രം നേടിയെടുത്തിരിക്കുന്നതു മുപ്പത്തിനാല് കോടിക്ക് മുകളിൽ വേൾഡ് വൈഡ് കളക്ഷനാണ്. കേരളത്തിൽ നിന്ന് ഏകദേശം ഇരുപത്തിയഞ്ചു കോടിയോളം നേടിയെടുത്ത ഈ ചിത്രത്തിന്റെ കേരളത്തിന് പുറത്തുള്ള കളക്ഷൻ പത്തു കോടിയുടെ അടുത്താണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷത്തോളം നേടിയ അഞ്ചാം പാതിരാ ഓവർസീസ് മാർക്കറ്റിൽ നിന്ന് നേടിയത് എട്ടു കോടി രൂപക്ക് മുകളിൽ ആണ്. യു എസ് എ മാർക്കറ്റിൽ നിന്ന് മികച്ച കളക്ഷനാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഉണ്ണി മായാ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഇന്ദ്രൻസ്, ഹരികൃഷ്ണൻ, ജിനു ജോസഫ്, ഷറഫുദീൻ, ദിവ്യ ഗോപിനാഥ്, അഭിരാം പൊതുവാൾ എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചത് ആഷിക് ഉസ്മാനാണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അൻവർ ഹുസൈൻ എന്ന ഒരു പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് ആയ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.