കേരളാ ബോക്സ് ഓഫീസ് ഇപ്പോൾ മോഹൻലാൽ എന്ന അതികായൻ അടിച്ചു തൂഫാനാക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ആറാട്ട് എന്ന ചിത്രം അതിഗംഭീര ഓപ്പണിങ് ആണ് നേടിയെടുത്തിരിക്കുന്നതു. ആദ്യ ദിനം കേരളത്തിൽ നിന്നും മാത്രം മൂന്ന് കോടി എൺപത്തിയഞ്ചു ലക്ഷം രൂപ കളക്ഷൻ നേടിയ ഈ ചിത്രം ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്ന് മാത്രം നാലര കോടിയോളമാണ് നേടിയെടുത്തത്. കോവിഡ് പ്രതിസന്ധിക്കു ശേഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ, മോഹൻലാൽ തന്നെ നായകനായ മരക്കാർ, ദുൽഖർ നായകനായ കുറുപ്പ് എന്നിവക്ക് ശേഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന ചിത്രം കൂടിയാണ് ഇപ്പോൾ ആറാട്ട്. ഇന്നും കിടിലൻ ബുക്കിങ് നേടുന്ന ഈ ചിത്രം നാളെ ഞായറാഴ്ചയും ഗംഭീര ബോക്സ് ഓഫീസ് പെർഫോമൻസ് ആണ് ലക്ഷ്യമിടുന്നത്. റിലീസ് ചെയ്ത വെള്ളിയാഴ്ച മാത്രം രാത്രി 105 ഇൽ കൂടുതൽ എക്സ്ട്രാ ഷോകളാണ് ഈ ചിത്രം കളിച്ചതു. അതും റെക്കോർഡ് ആണ്.
ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ഈ ചിത്രം ഒരു കംപ്ലീറ്റ് മാസ്സ് മസാല എന്റെർറ്റൈനെർ ആണ്. മോഹൻലാൽ എന്ന താരത്തിന്റെ ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ആക്ഷൻ ഷോ ആണ് ഈ ചിത്രം. രാഹുൽ രാജ് ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ഒരുക്കിയ ഈ ചിത്രത്തിൽ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ആഗോള തലത്തിൽ അന്പത്തിയെട്ടു രാജ്യങ്ങളിൽ റിലീസ് ചെയ്ത ഈ ചിത്രം ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ആഗോള റിലീസ് നേടിയ ചിത്രമെന്ന റെക്കോർഡും കൈവശമാക്കിയിട്ടുണ്ട്. മോഹൻലാലിനൊപ്പം സിദ്ദിഖ്, ജോണി ആന്റണി, വിജയ രാഘവൻ, ശ്രദ്ധ ശ്രീനാഥ്, അശ്വിൻ കുമാർ, ലുഖ്മാൻ, നന്ദു, രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക, കൊച്ചു പ്രേമൻ, നെടുമുടി വേണു തുടങ്ങി ഒട്ടേറെ കലാകാരന്മാർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.