[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Collection Reports

റെക്കോഡുകൾ തകർത്ത് 300 കോടി ക്ലബിൽ ഇടം നേടി ദളപതിയുടെ ബിഗിൽ..!!

തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം ആയി മാറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ബിഗിൽ. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം പതിനേഴു ദിവസം കൊണ്ട് ആഗോള കളക്ഷൻ ആയി നേടിയിരിക്കുന്നത് 300 കോടി രൂപയാണ് എന്നാണ് ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പറയുന്നത്. രജനികാന്ത് ചിത്രം എന്തിരൻ 2 മാത്രമാണ് ബിഗിലിന് മുന്നിൽ ഉള്ളത്. ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്ന് മാത്രം ഇരുനൂറു കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ബിഗിൽ ഇപ്പോൾ. ആന്ധ്രയിൽ നിന്ന് 20 കോടി രൂപ ഗ്രോസ് നേടിയ ബിഗിൽ കേരളത്തിലേയും ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ തമിഴ് ചിത്രം ആവാനുള്ള ഒരുക്കത്തിലാണ്.

ചിത്രത്തിന്റെ തമിഴ് വേർഷൻ മാത്രം 266 കോടി ഗ്രോസ് നേടിയതോടെ, ബാഹുബലി 2 തമിഴ് വേർഷൻ മാത്രം നേടിയ 259 കോടി എന്ന റെക്കോർഡും ബിഗിൽ പിന്നിട്ടു. ബാഹുബലി സീരിസ്, എന്തിരൻ 2, സാഹോ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൗത്ത് ഇന്ത്യൻ ചിത്രവുമാണ് ഇപ്പോൾ ബിഗിൽ. ഏതായാലും ഇതോടെ വിജയ്‌യുടെ താരമൂല്യം മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചതും സംവിധായകൻ ആറ്റ്ലി തന്നെയാണ്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷറോഫും അഭിനയിക്കുന്നുണ്ട്,

വനിതാ ഫുട്ബോൾ ടീം കോച്ച് ആയും ആ കഥാപാത്രത്തിന്റെ അച്ഛൻ ആയും ഇരട്ട വേഷത്തിൽ വിജയ് എത്തിയ ഈ ചിത്രത്തിൽ ഈ നടന്റെ പ്രകടനത്തിന് ഒപ്പം തന്നെ ശ്രദ്ധ നേടിയത് ഇതിലെ വനിതാ ഫുട്ബോൾ കളിക്കാർ ആയി അഭിനയിച്ച വനിതാ താരങ്ങൾ ആണ്. എ ആർ റഹ്മാൻ ഒരുക്കിയ സംഗീതവും ഈ ചിത്രത്തിന് വലിയ രീതിയിൽ മുതൽക്കൂട്ടായി. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഓവർസീസ് മാർക്കറ്റിലും വമ്പൻ വിജയം ആണ് നേടിയത്.

webdesk

Recent Posts

ആരാധകരുടെ സ്നേഹസമ്മാനം.. ആസിഫ് അലിയുടെ മെഗാ കട്ട് ഔട്ട് ‘രേഖാചിത്രം’ ഈ വെള്ളിയാഴ്ച്

2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…

3 hours ago

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ മാത്രമല്ല ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക്.

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…

21 hours ago

കൂമന് ശേഷം ആസിഫ് അലി ജിത്തു ജോസഫ് ടീം; ‘മിറാഷ്’ ടൈറ്റിൽ പോസ്റ്റർ

കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…

1 day ago

വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനു ഒരുങ്ങുന്നു.

മലയാളത്തിന്റെ ഭാ​ഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…

1 day ago

വമ്പൻ റിലീസുകൾക്കിടയിൽ സൂപ്പർ ഹിറ്റ് അടിച്ച ഹൊറർ കോമഡി എന്റർടെയ്നർ; ഹലോ മമ്മി അമ്പതാം ദിവസത്തിൽ..

ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…

1 day ago

ടോവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ത്രില്ലർ; നാല് ദിവസം കൊണ്ട് 23+കോടി കളക്ഷൻ.

2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…

1 day ago

This website uses cookies.