യുവ താരം ആസിഫ് അലി നായകനാകുന്ന അവരുടെ രാവുകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഒട്ടേറെ പ്രശ്നങ്ങള്‍ തരണം ചെയ്ത് ഈ മാസം 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആസിഫ് അലി, ഉണ്ണി മുകുന്ദന്, ഹണി റോസ്, അജ് വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, മിലന നാഗരാജ്, മുകേഷ് തുടങ്ങിയ വലിയൊരു താരനിര അവരുടെ രാവുകളുടെ ഭാഗമായിട്ടുണ്ട്.
ഏതാനും ടെക്നിക്കല്‍ പ്രോബ്ലം കാരണം അവരുടെ രാവുകളുടെ ആദ്യ ദിവസത്തെ പല ഷോകളും കാന്‍സല്‍ ആയിരുന്നു. മാറ്റിനി മുതലാണ് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ഷോകള്‍ കാന്‍സല്‍ ആയത് ചിത്രത്തിന്റെ കലക്ഷനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കലക്ഷന്‍ റിപ്പോര്‍ടുകള്‍ പറയുന്നത്.
ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് അവരുടെ രാവുകള്‍ കേരള ബോക്സ്ഓഫീസില്‍ നേടിയത് 72 ലക്ഷം രൂപയാണ്. പബ്ലിസിറ്റി കുറവും അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഇത്തരം ടെക്നിക്കല്‍ പ്രശ്നങ്ങളും ചിത്രങ്ങളുടെ കലക്ഷന്‍ ഇടിവ് വരാന്‍ കാരണമായി.
ഈദിന് ശേഷം ചിത്രത്തിന്റെ കലക്ഷന്‍ കൂടുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.