ഓണ ചിത്രമായി വന്ന വെളിപാടിന്റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില് മാത്രം 200ല് അധികം തിയേറ്ററുകളിലാണ് വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്തത്.
ആദ്യ ദിനം കേരളത്തില് നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്. ഈ വര്ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങില് ഒന്നാണിത്.
വമ്പന് പ്രതീക്ഷകളില് എത്തിയ വെളിപാടിന്റെ പുസ്തകം എന്നാല് പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്ന്നില്ലെങ്കിലും ബോക്സോഫീസില് മികച്ച കലക്ഷന് തുടരുന്നുണ്ട്. രണ്ടാം ദിവസം കേരളത്തില് നിന്ന് നേടിയത് 2.10 കോടിക്ക് മുകളിലാണ്. രണ്ടു ദിവസം കൊണ്ട് 5.8 കോടി കലക്ഷനാണ് ചിത്രം നേടിയത്.
ഈ വര്ഷം റിലീസ് ചെയ്യുന്ന മോഹന്ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. 2017ന്റെ തുടക്കത്തില് റിലീസ് ചെയ്ത മുന്തിരി വള്ളികള് തളിര്ക്കുമ്പോള് 50 കോടി കലക്ഷന് സ്വന്തമാക്കിയിരുന്നു. തുടര്ന്നു വന്ന മേജര് രവി ചിത്രം 1971 ബിയോണ്ട് ബോര്ഡര് ഈ വര്ഷത്തെ ഏറ്റവും വലിയ പരാജയങ്ങളില് ഒന്നായി.
മോഹന്ലാലിനെ നായകനാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ലാല് ജോസ് ആണ്. മോഹന്ലാല്-ലാല് ജോസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം കൂടിയാണ് വെളിപാടിന്റെ പുസ്തകം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.