മെഗാസ്റ്റാര് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില് ഒന്നാണ് അതിരാത്രം. താരാദാസ് എന്ന അധോലോക നേതാവിനെ പ്രേക്ഷകര് അത്രമേല് ഏറ്റെടുത്തിരുന്നു. 1984ലെ മുന്നാമത്തെ വലിയ ബ്ലോക്ക്ബസ്റ്റര് ചിത്രം കൂടെയായിരുന്നു അതിരാത്രം. ജോണ്പോളിന്റെ തിരക്കഥയില് മാസ്റ്റര് ഡയറക്ടര് ഐവി ശശിയാണ് അതിരാത്രം സംവിധാനം ചെയ്തത്.
എന്നാല് പ്രേക്ഷകര്ക്ക് അറിയാത്ത ചില കാര്യങ്ങള് അതിരാത്രത്തിന് പിന്നിലുണ്ട്. അതിരാത്രത്തിലെ അധോലോക നായകന് താരാദാസ് എന്ന കഥാപാത്രത്തെ പോലൊരാള് കേരളത്തില് ജീവിച്ചിരുന്നു. അയാളുടെ ജീവിതത്തിലെ പല സന്ദര്ഭങ്ങളും സിനിമയില് അതേ പടി ചേര്ത്തിട്ടുമുണ്ട്. അയാളെ കുറിച്ചും അതിരാത്രം എന്ന സിനിമ ഉണ്ടായതിനെ കുറിച്ചും എഴുത്തുകാരനായ ജോണ് പോള് പറയുന്നു.
ജോണ് പോളിന്റെ വാക്കുകളിലേക്ക്
“കാസര്കോട് അടക്കി ഭരിച്ചിരുന്ന കെഎസ് അബ്ദുള്ള എന്നൊരു യഥാര്ത്ഥ സ്മഗ്ലര് ഉണ്ട്. അദ്ദേഹം നാട്ടിലെ ഒരുപാട് സാംസ്കാരിക പ്രവര്ത്തനങ്ങള്ക്ക് വലിയ പിന്തുണ നല്കിയിരുന്ന ആളുകൂടെയാണ്. ഇങ്ങനെ ഒരു കഥ കിട്ടിയപ്പോള് കാസര്കോഡ് പശ്ചാത്തലത്തില് പറഞ്ഞാല് നന്നായിരിക്കും എന്ന് കരുതി അങ്ങോട്ട് പോകുകയും അവിടെയുള്ള ചേരി പ്രദേശത്തെ ആളുകള്, സാധാരക്കാര്, കച്ചവടക്കാര് തുടങ്ങിയവരോട് സംസാരിച്ചപ്പോള് ലഭിച്ച വിവരങ്ങളാണ് സിനിമയിലെ പല പ്രധാന സീനുകളും.
എന്ന് കരുതി ഒരിയ്ക്കലും അതിരാത്രം അബ്ദുള്ളയുടെ ജീവിത കഥയൊന്നുമല്ല. കെഎസ് അബ്ദുള്ളയെ ഒരിക്കല് അറസ്റ്റ് ചെയ്തപ്പോള് കാസര്ക്കോഡ് പൊതുജനങ്ങള് മുന്കൈയ്യെടുത്ത് ബന്ദ് നടത്തുക വരെയുണ്ടായി. റോബിന്ഹുഡിന്റെ പരിവേഷവുള്ള ഒരു അധോലോക നായകനെ സാധാരണ ജനങ്ങള് എങ്ങനെ നെഞ്ചോട് ചേര്ത്ത് എന്നതിന്റെ സാക്ഷ്യമാണ് നമ്മള് അതില് വായിച്ചെടുത്തത്. താരാദാസിനെ രൂപമെടുക്കുന്നതിന് ഒരുപാട് സ്ഥലത്ത് ഇതെല്ലാം ഹെല്പ്പ് ചെയ്തിട്ടുണ്ട്. അതിരാത്രത്തിലെ മമ്മൂട്ടിയുടെ ഇന്റ്രോഡക്ഷന് പോലും അബ്ദുള്ള പതിവായിട്ട് യാത്ര മദ്ധ്യേ പോലീസ് ചെക്കിങ് ഉള്ളപ്പോള് ചെയ്യുന്ന കാര്യമായിരുന്നു.
അതുപോലെ തന്നെ അയാള് സ്വര്ണ്ണ ബിസ്ക്കറ്റുകളുമായ് യാത്ര ചെയ്യുമ്പോള് തൊട്ട്പിന്നാലേ പിടിക്കാനായി കസ്റ്റംസുകാര് വരുന്നുണ്ടെങ്കില് പ്രൈമറി സ്കൂളിന് മുന്നിലൂടെ സ്കൂള് വിടാന് നേരം വണ്ടി ഓടിക്കാന് പറയും. സ്കൂള് ബെല് അടിച്ചു കുട്ടികള് പുറത്തു ഇറങ്ങുമ്പോള് 50 രൂപയുടെ ഒരു കെട്ടെടുത്ത് നോട്ടുകള് പുറത്തേക്കെറിയും. കുട്ടികള് പണം പെറുക്കാന് വേണ്ടി റോഡിലേക്ക് ഓടുമ്പോള് ആ സമയത്ത് അയാള് രക്ഷപ്പെടും. പിന്നാലേ വരുന്ന കസ്റ്റംസുകാര്ക്ക് മുന്നോട്ട് പോകാന് കഴിയാത്ത അവസ്ഥയുമാകും. അത്തരം ഒട്ടേറെ സീനുകള് ഉണ്ടാക്കാന് അബ്ദുള്ളയുടെ ജീവിത കഥ നമ്മളെ ഹെല്പ്പ് ചെയ്തിട്ടുണ്ട്.”
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.