മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ മലയാള ചിത്രത്തിലെ നായകനായി എത്തുന്നത് യുവ താരം സിജു വിൽസനാണ്. ഗംഭീര ആക്ഷനും ദൃശ്യങ്ങളുമായി എത്തുന്ന ഈ ചരിത്ര സിനിമയുടെ ടീസർ, ട്രൈലെർ എന്നിവയെല്ലാം നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. എത്ര വലിയ കാൻവാസിലാണ് ഈ ചിത്രമൊരുക്കിയത് എന്നത് നമ്മുക്ക് മനസ്സിലാക്കി തരുന്നുണ്ട് ഈ മേക്കിങ് വീഡിയോ. അൻപതിലധികം പ്രധാന താരങ്ങൾ അഭിനയിച്ച ഈ ചിത്രത്തിൽ അന്പതിനായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിച്ചിട്ടുണ്ട്.
അഞ്ഞൂറിലധികം പേര് ചേർന്നാണ് ഇതിന്റെ സെറ്റ് വർക്കുകൾ ചെയ്തിരിക്കുന്നത്. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളും, മനോഹരമായ ഗാന രംഗങ്ങളും, വിസ്മയമാകുന്ന ബ്രഹ്മാണ്ഡ സെറ്റുകളുമാണ് ഈ ചിത്രത്തിൽ നമ്മൾ കാണാൻ പോകുന്നതെന്ന് ഇപ്പോൾ വന്ന വീഡിയോ പറയുന്നു. ശ്രീനാരായണ ഗുരുവിന് മുമ്പ് തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുള്ള, പായ്ക്കപ്പലുകളും തുറമുഖവും സ്വന്തമായുണ്ടായിരുന്ന, പുഴുക്കളെ പോലെ കാണുന്ന ജനതയെ ഉയർത്തെഴുന്നേൽപ്പിക്കണമെന്ന നിലപാടിലുറച്ചു സഞ്ചരിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് ഈ ചിത്രം അവതരിപ്പിക്കുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിൽ, അനൂപ് മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, ദീപ്തി സതി, പൂനം ബജ്വ, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവരും വേഷമിട്ടിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.