മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ ആണ് രചിച്ചത്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ചിത്രമാണ് റോഷാക്ക്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ലൂക്ക് ആന്റണി എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
മമ്മൂട്ടിക്ക് നേരെ പെട്രോള്‍ ബോംബ് വരുന്നതും മമ്മൂട്ടി അതിൽ നിന്ന് ഒഴിഞ്ഞു മാറുന്നതുമാണ് ഈ രംഗം. വീഡിയോ കണ്ട ആരാധകർ മമ്മൂട്ടിയോട് പറയുന്നത് ഇത്രയും റിസ്ക് ഒന്നും എടുക്കരുത് എന്നാണ്. മമ്മൂട്ടിയുടെ സുരക്ഷയിൽ ആരാധകർക്കുള്ള ആശങ്കയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ കാണിച്ചു തരുന്നത്. ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും ഡ്രാമയും എല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ഇതിനോടകം 25 കോടിയോളം ആഗോള കളക്ഷൻ റോഷാക്ക് നേടിയെന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.