[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Behind The Scenes

ഞെട്ടിക്കാൻ മെഗാസ്റ്റാറിനെ റോഷാക് വരുന്നു; കിടിലൻ മേക്കിങ് വീഡിയോ കാണാം

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ആസിഫ് അലി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ എന്നിവയും, തരംഗമായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോയും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. പ്രേക്ഷകരെ ഞെട്ടിക്കാൻ സാധ്യതയുള്ള ഒരു ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഈ മേക്കിങ് വീഡിയോ നമ്മുക്ക് തരുന്നത്. ആക്ഷനും ത്രില്ലും നിറഞ്ഞ ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും റോഷാക്കെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. ആസിഫ് അലി ഇതിൽ അതിഥി വേഷം ചെയ്യുന്നുണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. സമീർ അബ്ദുൽ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ബാദുഷയാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കുനത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്. ഏതായാലും വലിയ പ്രതീക്ഷകളോടെയാണ് മമ്മൂട്ടി ആരാധകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.