സൂപ്പർ ഹിറ്റ് സംവിധായകൻ ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആവുകയാണ്. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർ അഭിനയിച്ച ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത മലയാള ചിത്രമാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ, കുറുക്കൻമൂല എന്ന് പേരുള്ള ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ ഹീറോ ആയ മിന്നൽ മുരളിയെ നമ്മുക്ക് മുന്നിലെത്തിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്. ഇത് കൂടാതെ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് എന്നും, അത് ത്രീഡിയിൽ ആയിരിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ചിത്രത്തിലെ ആക്ഷനും കോമെഡിയും വൈകാരിക രംഗങ്ങളുമെല്ലാം വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതിലെ വില്ലൻ വേഷം അവതരിപ്പിച്ച ഗുരു സോമസുന്ദരം വലിയ അഭിന്ദനം ആണ് പ്രേക്ഷകരിൽ നിന്നും നേടിയെടുക്കുന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തുടക്കത്തിലേ ഒരു രംഗം ഷൂട്ട് ചെയ്തതിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. വളരെ ശ്രമകരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ആയ വ്ലാഡ് ആണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഡിസൈൻ ചെയ്തത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഫെമിന ജോർജ്, ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, മാമുക്കോയ, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സമീർ താഹിറും സംഗീത വിഭാഗം കൈകാര്യം ചെയ്തത് ഷാൻ റഹ്മാനും സുഷിൻ ശ്യാമും ചേർന്നാണ്.
ഫോട്ടോ കടപ്പാട്: Sefa Demirbas
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.