നടിപ്പിൻ നായകൻ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൂരരയ് പോട്രൂ എന്ന ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി മുന്നേറുകയാണ്. ആമസോണ് പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം വലിയ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇതിലെ മാരൻ എന്ന കഥാപാത്രമായി അദ്ദേഹം നടത്തിയ പ്രകടനത്തെ ഏവരും വിലയിരുത്തുന്നത്. സൂര്യക്കൊപ്പം തന്നെ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടുന്ന താരമാണ് ഇതിലെ നായികയായ മലയാളി താരം അപർണ്ണ ബാലമുരളി. ബൊമ്മി എന്ന നായികാ കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഈ നടി കാഴ്ച്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ അപർണ ബൊമ്മിയായി മാറിയത് എങ്ങനെയെന്ന് കാണിച്ചു തരുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ഏറെ മാസം നീണ്ടു നിന്ന പരിശീലനത്തിനും ക്ലാസുകൾക്കും ശേഷമാണ് അപർണയും മറ്റ് അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിച്ചത്. ബൊമ്മി എന്ന നായികാ കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും ഇപ്പോൾ പുറത്തു വന്ന വീഡിയോയിലൂടെ നമ്മുക്ക് കാണാനാകും. ബൊമ്മി സംസാരിക്കുന്ന മധുര തമിഴ് പഠിപ്പിക്കാൻ അപർണ്ണക്ക് ഒരു പ്രത്യേക പരിശീലക തന്നെയുണ്ടായിരുന്നു. സൂരരൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങളും അപർണ്ണ ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു. പ്രശസ്ത സംവിധായിക സുധ കൊങ്ങര ഒരുക്കിയ ഈ ചിത്രം എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. സംവിധായിക തന്നെ രചിച്ച ഈ ചിത്രം സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ കമ്പനികൾ ഒരുമിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.