കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രം ഒരു മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആണ് നേടിയത്. കേരളത്തിൽ അറുനൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ എത്തിയ ഈ ചിത്രം വിദേശത്തും റെക്കോർഡ് റിലീസ് ആണ് നേടിയത്. ആദ്യ ദിനം ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ മലയാള ചിത്രമെന്ന ബഹുമതിയും ആദ്യമായി ഇരുപതു കോടി രൂപയ്ക്കു മുകളിൽ ആദ്യ ദിനം നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും മരക്കാർ സ്വന്തമാക്കി. എന്നാൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ആഗോള കളക്ഷൻ അമ്പതു കോടി പിന്നിട്ടപ്പോഴേക്കും പ്രദർശനം അവസാനിപ്പിച്ചു. റിലീസ് ചെയ്തു പതിനാലു ദിവസം കഴിഞ്ഞു ആമസോൺ പ്രൈം റിലീസ് ആയി സ്ട്രീം ചെയ്തത് കൊണ്ടാണ് ചിത്രം തീയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. നാൽപതു കോടിക്കു മുകളിൽ ആണ് ഈ ചിത്രത്തിന് ലഭിച്ച ആമസോൺ റൈറ്റ്സ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇപ്പോഴിതാ, ഈ ചിത്രത്തിൽ നിന്നും നീക്കം ചെയ്ത, തീയേറ്ററിലോ ആമസോൺ പ്രൈമിലോ പ്രേക്ഷകർ കാണാത്ത ഒരു രംഗം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. എന്നാൽ ഈ രംഗം ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ഉണ്ടായിരുന്നു. മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു കോമഡി രംഗമാണ് അത്. മാമുക്കോയക്ക് ഒപ്പം മോഹൻലാൽ, സിദ്ദിഖ്, നന്ദു തുടങ്ങിയവരും ഈ സീനിൽ ഉണ്ട്. ചിത്രത്തിന്റെ മ്യൂസിക് ആൻഡ് വീഡിയോ പാർട്ണർ ആയ സൈനയുടെ യൂട്യൂബ് ചാനൽ വഴിയാണ് ഈ രംഗം പുറത്തു വിട്ടിരിക്കുന്നത്. നാല് മണിക്കൂറോളം ദൈർഖ്യം ഉണ്ടായിരുന്ന ഈ ചിത്രം തീയേറ്ററുകൾക്കു വേണ്ടി ഒരു മണിക്കൂറോളം വെട്ടി ചുരുക്കിയാണ് റിലീസ് ചെയ്തത് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.