വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ബിഗിൽ. തെറി, മെർസൽ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വിജയിയെ നായകനാക്കി അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്തത്. വിജയ്‌യുടെ കടുത്ത ആരാധകൻ കൂടിയായ അറ്റ്‌ലീ ബിഗിൽ എന്ന ചിത്രത്തിലൂടെ ഒരു കളർഫുൾ എന്റർട്ടയിനറാണ് ആരാധകർക്ക് സമ്മാനിച്ചത്. ബോക്സ് ഓഫീസിൽ വിജയ്‌യുടെ കരിയറിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ബിഗിൽ. വിജയ് ഡബിൾ റോളിൽ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചത്. വിജയ് ഫുട്‌ബോൾ സ്‌കിൽസ് ചെയ്യുന്ന രംഗങ്ങൾ ഡ്യുപ്പായിരുന്നോ എന്ന സംശയം സിനിമ പ്രേമികളുടെ ഇടയിൽ ഇത്രയും നാൾ നിലനിന്നിരുന്നു.
ബിഗിൽ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ വി.എഫ്.എക്‌സ് ബ്രെക്ക് ഡൗൺ വിഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബിഗിലെ ഫുട്‌ബോൾ ട്രിക്‌സ് എല്ലാം വിജയ് ഡ്യുപ്പില്ലാതെയാണ് ചെയ്തതെന്ന് തെളിയിക്കുന്ന വിഡിയോ കൂടിയാണിത്. വിജയ് യാതൊരു ഗ്രാഫിക്സിന്റെ സഹായം ഇല്ലാതെ ചെയ്ത പല സ്കിൽസ് വിഡിയോയിൽ കാണാൻ സാധിക്കും. ചിത്രത്തിലെ വി.എഫ്.എക്‌സ് ഭാഗങ്ങളുടെ ബ്രെക്ക് ഡോൺ ഏറെ ഞെട്ടിക്കുന്നത് തന്നെയാണ്. ഷൂട്ട് ചെയ്യുന്നതും സിനിമയിൽ എത്തുമ്പോളുള്ള വ്യത്യാസം വളരെ വ്യക്തമായി കാണാൻ സാധിക്കും. എൻ.വൈ വി.എ. എക്സ് വാല എന്ന യൂ ട്യൂബ് ചാനലിലാണ് ബിഗിൽ വി.എഫ്.എക്‌സ് ബ്രെക്ക് ഡൗൺ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. തമിഴിലെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് മൂവികളിൽ ഒന്നായി ബിഗിൽ മാറുവാൻ വി.എഫ്.എക്‌സ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.