മമ്മൂട്ടി എന്ന നടന്റെ വളര്ച്ച ഏതൊരു നടനും കൊതിക്കുന്നതാണ്. ജൂനിയര് ആര്ടിസ്റ്റ് വേഷങ്ങളില് വന്ന് ഇന്ന് മലയാള സിനിമ അടക്കി ഭരിക്കുന്ന താരങ്ങളില് ഒരാളായി വളര്ന്നിട്ടുണ്ടെങ്കില് അത് മമ്മൂട്ടിയുടെ കഠിന പ്രയത്നങ്ങള് കൊണ്ട് ഒന്ന് മാത്രമാണ്.
സജിന് എന്നായിരുന്നു ആദ്യ കാലത്ത് മമ്മൂട്ടിയുടെ സ്ക്രീന് നെയിം. സജിന് എന്ന പേരില് അഭിനയിച്ച ആദ്യ ചിത്രം സ്ഫോടനം ആയിരുന്നു. സ്ഫോടനത്തിന്റെ ലൊക്കേഷനില് നടന്ന ഒരു സംഭവം ചിത്രത്തിന്റെ നിര്മ്മാതാവ് കൂടെയായിരുന്ന നടി ഷീല പറയുന്നു.
“മമ്മൂട്ടിയും ഞാനും സ്ഫോടനത്തിലാണാദ്യമായി അഭിനയിക്കുന്നത്. മമ്മൂട്ടി എന്ന അന്നത്തെ പുതുമുഖ നായകനെ കുറിച്ച് ഓര്ക്കുമ്പോള് മനസില് വരുന്ന ചില കാര്യങ്ങളുണ്ട്. സ്ഫോടനത്തില് മധുവും സുകുമാരനും ജയില് ചാടി വരുന്ന ഒരു രംഗംമുണ്ട്. മതില് നല്ല പൊക്കമുള്ളതാണ്. താഴേക്കു ചാടുമ്പോള് താരങ്ങള്ക്ക് അപകടം ഉണ്ടാകാതെയിരിക്കാന് താഴെ വലിയ ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. മമ്മൂട്ടിയും ഈ മതിലില് നിന്നും ചാടണം. എന്നാല് മമ്മൂട്ടി ചാടുമ്പോള് ബെഡ് ഇട്ടു കൊടുക്കുന്നില്ല.
എനിക്കിത് കണ്ടപ്പോള് ദേഷ്യവും സങ്കടവും വന്നു. സജിന്(മമ്മൂട്ടി) പുതിയ ആളായത് കൊണ്ടാണോ ബെഡ് കൊടുക്കാത്തതെന്നും അയാളും മനുഷ്യനല്ലേ എന്നൊക്കെ ചോദിച്ചു ഞാനും സംവിധായകന് പി.ജി. വിശ്വംഭരനും കൂടി തര്ക്കം നടന്നു. എനിക്ക് മറുപടിയായി വിശ്വംഭരന് പറഞ്ഞു. ‘ങാ, ഇവന്മാരൊക്കെ കണക്കാചേച്ചി. പുതിയവര്ക്ക് ബെഡ്ഡും ഒന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയുള്ളു.’ എന്നാല് കാലം വിശ്വംഭരന് തെറ്റുപറ്റി എന്ന് തെളിയിച്ചു. മമ്മൂട്ടി ഇന്നും സിനിമ വിട്ടുപോയിട്ടില്ല.
അന്ന് മമ്മൂട്ടിയുടെ യൗവ്വന കാലമല്ലേ ? അഭിനയത്തിനോടുള്ള ആവേശവും ചോരത്തിളപ്പുമായി നില്ക്കുകയാണ് മമ്മൂട്ടി. താഴെ ബെഡ്ഡ് ഇല്ലെങ്കിലും മതിലിന്റെ അത്രയും ഉയരത്തില് നിന്നും ചാടാന് മമ്മൂട്ടി തയ്യാറായിരുന്നു. ഒടുവില് മമ്മൂട്ടി ചാടുകയും വീണ് കാല് ഒടിയുകയും ചെയ്തു. വലിയ പരുക്കുകളില്ലാതെ രക്ഷപെട്ടു എന്ന് മാത്രം. ആ ഒടിഞ്ഞ കാലുമായി പിന്നെയും കുറെ സീനില് മമ്മൂട്ടി അഭിനയിച്ചു. അന്നും മമ്മൂട്ടിയ്ക്ക് അഭിനയത്തിനോട് വലിയ ഒരു ക്രേസ് തന്നെയുണ്ടായിരുന്നു.
മനസ്സിന്റെയും ശരീരത്തിന്റെയും ഉള്ളില് കിടക്കുന്ന ആ ആവേശം തന്നെയാണ് മമ്മൂട്ടി എന്ന നടനെ ഇത്രത്തോളം വളര്ത്തിയതും ഇതുവരെ എത്തിച്ചതും എന്നു ഞാന് വിശ്വസിക്കുന്നു.”
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.