മോഹന്‍ലാലിന് ദേശീയ പുരസ്കാരം നേടികൊടുത്ത സിനിമയാണ് 1991ല്‍ റിലീസ് ചെയ്ത ഭരതം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ആ വര്‍ഷത്തെ മൂന്ന് നാഷണല്‍ അവാര്ഡുകലാണ് ഭരതം നേടിയത്. ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് മോഹന്‍ലാലിനും മികച്ച ഗായകനുള്ള പുരസ്കാരം കെജെ യേശുദാസിനും ലഭിച്ചപ്പോള്‍ ചിത്രത്തിന് സ്പെഷ്യല്‍ ജൂറി പുരസ്കാരവും ലഭിച്ചു.
എന്നാല്‍ മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയതിന് എതിരെ അന്ന് വിവാദങ്ങള്‍ ഉണ്ടായിരുന്നു. കല്ലൂര്‍ രാമനാഥന് എന്ന സംഗീതജ്ഞനായി നെടുമുടി വേണുവും അദ്ദേഹത്തിന്റെ അനുജനായ കല്ലൂര്‍ ഗോപിനാഥനായി മോഹന്‍ലാലുമാണ് ഭരതത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
നായകനായ മോഹന്‍ലാലിനെ പോലെ പ്രധാന്യമുള്ള വേഷമായിരുന്നു നെടുമുടി വേണുവിനും. മോഹന്‍ലാലിനെക്കാള്‍ മികച്ച പ്രകടനം നെടുമുടി വേണുവിന്റെ എന്നായിരുന്നു ഒരുകൂട്ടരുടെ വാദം.
എന്നാല്‍ തന്നെക്കാള്‍ മികച്ചത് മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണെന്ന് നെടുമുടി വേണു തന്നെ പറഞ്ഞതോടെ ആ വിവാദങ്ങള്‍ കെട്ടടങ്ങി.
“ഞാന്‍ അഭിനയിച്ച കഥാപാത്രം കല്ലൂര്‍ രാമനാഥന് നടക്കാന്‍ ഒറ്റ വഴി മാത്രമേയുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കല്ലൂര്‍ ഗോപിനാഥന് അങ്ങനെയല്ല. നൂല്‍പ്പാലത്തിലൂടെയാണ് ഗോപിനാഥന്റെ യാത്ര. അഭിനയത്തിന്റെ ഏറ്റവും സൂക്ഷ്മാംശം നിര്‍വ്വഹിച്ചത് മോഹന്‍ലാലാണ്. അത് പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ മനസ്സിലാവില്ല. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങി നോക്കിയാലേ ആ പ്രകടനത്തിന്റെ അപാരത തിരിച്ചറിയൂ.” എന്നായിരുന്നു വിവാദങ്ങള്‍ക്ക് നെടുമുടി വേണു നല്കിയ മറുപടി.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.