[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

6 മില്ല്യൺ കാഴ്ചക്കാരും കടന്ന് വലിമൈ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ കുതിപ്പ് തുടരുന്നു..!

തീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ എന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്കു ശേഷം എച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രമാണ് വലിമൈ. തമിഴകത്തിന്റെ സൂപ്പർ താരം തല അജിത് കുമാർ നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം റിലീസ് ചെയ്തിരുന്നു. ബോണി കപൂർ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിൽ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ എന്നിവരും അഭിനയിക്കുന്നുണ്ട്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന വലിമൈ അപ്‌ഡേറ്റിനായി ആരാധകർ കാത്തിരിപ്പു തുടങ്ങിയിട്ട് രണ്ടു വർഷത്തിന് മുകളിൽ ആയി. ഏതായാലും അവരുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് പുറത്തു വന്ന മോഷൻ പോസ്റ്റർ വമ്പൻ സ്വീകരണമാണ് നേടുന്നത്. തല അജിത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകളിൽ ഉള്ള കിടിലൻ ലുക്കുകൾ ആണ് ഈ മോഷൻ പോസ്റ്ററിന്റെ ഹൈലൈറ്റ്. ഇതിനോടകം 6 മില്ല്യൺ കാഴ്ചക്കാരെ നേടിയ ഈ പോസ്റ്റർ യൂട്യൂബിൽ ഏറ്റവും കൂടുതൽ ലൈക്സ് 24 മണിക്കൂറിൽ നേടുന്ന പോസ്റ്ററുമായി മാറി.

അതോടൊപ്പം യുവാൻ ശങ്കർ രാജ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതവും ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ 1.73 മില്യണ്‍ ഇന്‍ററസ്റ്റുകൾ നേടി ബാഹുബലി 2, ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിം എന്നിവയെ പിന്നിലാക്കി ചരിത്രം കുറിച്ച വലിമൈ ഈ വർഷം ദീപാവലി റിലീസ് ആയി എത്തുമെന്നാണ് സൂചന. നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. വിജയ് വേലുക്കുട്ടി എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരങ്ങളായ പേർളി, ശിവജി ഗുരുവായൂർ എന്നിവരും വേഷമിടുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.