ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി പലരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. സെപ്റ്റംബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷനും സസ്പെൻസും നർമ്മം നിറച്ചുവെച്ച രംഗങ്ങളുമടക്കം ഒരു കംപ്ലീറ്റ് പാക്കേജാണ് ചിത്രമെന്ന് അടിവരയിടുന്നതാണ് ട്രെയിലർ.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചുകൊണ്ടുള്ള റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനുപിന്നാലെയെത്തിയ ടീസറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒട്ടനേകം മുഹൂർത്തങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സി.പ്രൊഡ്യൂസർ: ഹാരിസ് റഹ്മാൻ, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂർ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, വിഎഫ്എക്സ്: ഇമ്മോർട്ടൽ മാജിക് ഫ്രെയിം, സ്റ്റിൽസ്: അമൽ സി സദ്ധാർ, രാഹുൽ എം സത്യൻ, ആക്ഷൻ കോറിയോഗ്രാഫർ: കലൈ കിങ്സൺ, ഫോണിക്സ് പ്രഭു, ചീഫ് അസോ.ഡയറക്ടർ: ആസാദ് അലവിൽ, അനീഷ് ജോർജ്ജ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ് പിആർഒ: പ്രതീഷ് ശേഖർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.