യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തുമിന്റെ ട്രൈലെർ പുറത്ത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. പോലീസ് കഥാപാത്രമായി ടോവിനോ തോമസ് എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന സൂചനയും ഇതിന്റെ ആദ്യം വന്ന ടീസറും ഇപ്പോൾ വന്നിരിക്കുന്ന ട്രെയ്ലറും നൽകുന്നുണ്ട്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ഫെബ്രുവരി ഒൻപതിന് ആണ് പ്രേക്ഷകരുടെ മുന്നിലെത്തുക. സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, നൻപകൽ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധേയയായ രമ്യ സുവി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഗൗതം ശങ്കർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതവും പശ്‌ചാത്തല സംഗീതവും ഒരുക്കിയത് പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ്. ഈ ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. ആ രണ്ട് പേരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്. സൈജു ശ്രീധർ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളായി വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരും ഇതിന്റെ ഭാഗമായിട്ടുണ്ട്. ആനന്ദ് നാരായണൻ എന്നാണ് ഈ ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിക്കുന്ന സബ് ഇൻസ്‌പെക്ടർ കഥാപാത്രത്തിന്റെ പേര്
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.