തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പുരി ജഗന്നാഥിന്റെ മകൻ ആകാശ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റൊമാന്റിക്’ എന്ന സിനിമയുടെ ട്രെയിലര് റീലിസ് ആയി. ധോണി, മെഹബൂബ, ആന്ധ്ര പൊരി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ആകാശ്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് 6 മില്യൺ കാഴ്ചക്കാരെയാണ് അതീവ ഗ്ലാമറസ് രംഗങ്ങളുമായി എത്തിയ ട്രെയ്ലർ നേടിയെടുത്തത്.
റൊമാന്റിക് ആക്ഷൻ ത്രില്ലറായയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ആകാശിനൊപ്പം നായികയായി എത്തുന്നത് കേതിക ശര്മ്മയുമാണ്.മന്ദിര ബേദി, രമ്യ കൃഷ്ണൻ, മകരന്ദ് ദേശ്പാണ്ഡെ, ദിവ്യദർശിനി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
നവാഗതനായ അനില് പാദുരി സംവിധാനം ചെയ്ത ചിത്രം ഈ മാസം 29 ന് റിലീസ് ചെയ്യും. രചന നിര്വഹിച്ചിരിക്കുന്നത് പുരി ജഗന്നാഥ് തന്നെയാണ്. ‘റൊമാന്റിക്’ എന്ന സിനിമയുടെ ട്രെയിലര് കണ്ട ശേഷം പ്രേക്ഷകര് ചോദിക്കുന്നത് ചിത്രം മറ്റൊരു അര്ജുന് റെഡി ആകുമോ എന്ന ചോദ്യമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.