വീണ്ടുമൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ. കാളിയൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ് മഹേഷ് ആണ്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് നായർ ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. ഗംഭീര ടീസറുമായാണ് ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള മാസ്സ് ഡയലോഗും അതുപോലെ ഗംഭീരമായ പശ്ചാത്തല സംഗീതവും ഉൾപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ടീസർ. ബ്ലെസി ഒരുക്കുന്ന ആട് ജീവിതം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫർ എന്നിവ കഴിഞ്ഞതിനു ശേഷം ആയിരിക്കും ഈ ചിത്രം ആരംഭിക്കുക. കാളിയൻ എന്ന ടൈറ്റിൽ കഥാപാത്രം ആയാണ് പൃഥ്വിരാജ് അഭിനയിക്കുക. ഈ ചിത്രത്തിന്റെ കഥാപാത്രത്തിന്റെ ലുക്കും ടീസറിൽ കൂടി പുറത്തു വിട്ടിട്ടുണ്ട്.
ബി ടി അനിൽ കുമാർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ബോളിവുഡിലെ പ്രശസ്തരായ സംഗീത സംവിധായക ടീം ആയ ശങ്കർ- ഇഹ്‌സാൻ – ലോയ് ആണ്. സുജിത് വാസുദേവ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുക . ഇപ്പോൾ പുറത്തു വന്ന ടീസറിലെ തീം മ്യൂസിക് ഒരുക്കിയത് അനിൽ കടുവ ആണ്. അതിൽ മുഴങ്ങി കേൾക്കുന്ന ഗാനത്തിലെ വരികൾ എഴുതിയിരിക്കുന്നത് നിർമ്മാതാവായ രാജീവ് നായർ തന്നെയാണ്. ഷജിത് കോയേരി ആണ് ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ നിർവഹിക്കാൻ പോകുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ എന്ന് മാത്രമല്ല മലയാള സിനിമയിലെ തന്നെ വമ്പൻ ചിത്രങ്ങളിൽ ഒന്ന് തന്നെ ആയാണ് ഈ ചിത്രം ഒരുങ്ങുക. നൂറ്റാണ്ടുകൾക്കു മുൻപ് വേണാട് ഭരിച്ചിരുന്ന ആളുകളുടെയും അന്നത്തെ യോദ്ധാക്കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. മണ്മറഞ്ഞു പോയ, വിസ്‌മൃതിയിലാണ്ടു പോയ അങ്ങനെയൊരു യോദ്ധാവാണ് കാളിയൻ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.